Thursday July 27, 2017
Latest Updates

ഐഇഎല്‍ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും അയര്‍ലണ്ടിലെത്തി പഠനത്തോടൊപ്പം മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാനുള്ള പദ്ധതിയൊരുക്കി ലീമറിക്ക് യൂണിവേഴ്സിറ്റി

ഐഇഎല്‍ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും അയര്‍ലണ്ടിലെത്തി പഠനത്തോടൊപ്പം മൂന്ന് വര്‍ഷം വരെ ജോലി ചെയ്യാനുള്ള പദ്ധതിയൊരുക്കി ലീമറിക്ക് യൂണിവേഴ്സിറ്റി

ലീമറിക്ക് :ഐഇ എല്‍ ടിഎസിന് ഓവറോള്‍ സ്‌കോര്‍ 7 ഇല്ലെങ്കിലും വിദേശത്തു നിന്നുള്ള ബിഎസ് സി നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ എത്തി ജോലിചെയ്യാനാവുമോ?പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്.ഇപ്പോഴിതാ ഓവറോള്‍ 6.5 ഉണ്ടെങ്കിലും അയര്‍ലണ്ടിലെത്താവുന്ന അവസരമൊരുക്കി ലീമെറിക്ക് യൂണിവേഴ്സിറ്റി നഴ്സുമാരെ കാത്തിരിക്കുന്നു.

അയര്‍ലണ്ടില്‍ എം എസ് സി നഴ്സിംഗ് പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് പഠിച്ച് ജോലി നേടാനുള്ള അവസരമൊരുക്കുന്ന ലീമറിക്ക് യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അയര്‍ലണ്ടിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ ലിമറിക്ക് യൂണിവേഴ്സിറ്റിയില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന എം എസ് സി നഴ്സിംഗ് കോഴ്സിലെയ്ക്കുള്ള അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നടക്കള്ള ബി എസ് സി ബിരുദധാരികള്‍ക്കാണ് ഈ കോഴ്സിലെയ്ക്ക് പ്രവേശനം നല്‍കുന്നത്.ഇന്ത്യന്‍ നഴ്സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ലീമറിക്ക് യൂണിവേഴ്സിറ്റി കോളജിലെ എം എസ് സി കോഴ്സിന് ചേരാം.

ലീമറിക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ പ്രശസ്തമായ വിജയം കൈവരിച്ചീരുന്നു.മറ്റു രാജ്യങ്ങളില്‍ നിന്നും ബി എസ് സി നഴ്സിംഗ് പാസായവര്‍ക്ക് ഐ ഇ എല്‍ റ്റി എസ് യോഗ്യത ഇല്ലെങ്കിലും അയര്‍ലണ്ടില്‍ എത്തി ജോലി ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഈ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ്.

എം എസ് സി പഠിക്കാന്‍ എത്തുന്ന നഴ്സിംഗ് പാസായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐ ഇ എല്‍ടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ഐറിഷ് നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷനോ ഇല്ലെങ്കിലും നഴ്സിംഗ് അസിസ്റ്റന്റ് (കെയറര്‍ )ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്. എം എസ് സി കോഴ്സ് പഠനത്തോടൊപ്പം ജോലി ചെയ്യാനും,ഐ ഇ എല്‍ റ്റി എസ് പഠിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. ഇംഗ്ലീഷ് മുഖ്യഭാഷയായതിനാല്‍ പഠനസ്ഥലത്തും ജോലിസ്ഥലത്തും പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ താമസിച്ചു കൊണ്ട് ഐ ഇ എല്‍ ടി എസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും എളുപ്പമാണ്.ഇതിന് സഹായകമായി ഓരോ ആഴ്ചയും യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ അക്കാദമിക് റീഡിംഗ്,റൈറ്റിങ്,ഡിജിറ്റല്‍ സ്‌കില്‍ എന്നിവയടക്കമുള്ളവയ്ക്ക് പ്രത്യേക ക്‌ളാസുകള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു വര്‍ഷത്തെ പഠനകാലാവധിക്ക് പുറമേ,തുടര്‍ന്ന് പോസ്റ്റ് പോസ്റ്റ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച രണ്ട് വര്‍ഷം കൂടി അയര്‍ലണ്ടില്‍ തുടരാനും(സ്റ്റേ ബാക്ക്),ആ കാലത്ത് ഫുള്‍ടൈം ജോലി ചെയ്യാനും അവസരം ഉണ്ടെന്നതിനാല്‍ പഠനത്തിനായി മുടക്കുന്ന ചിലവിന് പുറമേ ന്യായമായ മിച്ചവും സമ്പാദിക്കുവാന്‍ അവസരമുണ്ട്.ചുരുക്കത്തില്‍ ഒരു വര്‍ഷത്തെ പഠനകാലാവധിയടക്കം മൂന്നു വര്‍ഷം അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവും.

അയര്‍ലണ്ടില്‍ നിന്നും ഐ ഇ എല്‍ ടി എസ് നല്ല സ്‌കോറോടെ വിജയിച്ചാല്‍ ബി എസ് സി/ എം എസ് സി നഴ്സിംഗ് പാസായവര്‍ക്ക് ഐറിഷ് നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷന്‍ എടുക്കാനും,അതുവഴി ഇവിടെ തന്നെ ജോലി നേടാനും സാധിക്കുമെന്നതും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
E mail:dublin@laglobe.net

India –                   +91 9562769090
                                +91 9020339000
IRELAND(WhatsApp)00353 899666240
Scroll To Top