Sunday December 11, 2016
Latest Updates

വിശ്രുത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു 

വിശ്രുത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു 

ചെന്നൈ: വിശ്രുത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ (86) അന്തരിച്ചു.
വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.

കണ്ണുനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നീലഗിരിയുടെ സഖികളേ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ പ്രശ്‌സ്ത ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.അടി എന്നാടി റാക്കമ്മ എന്നൊരു ഗാനം മാത്രം മതിയായിരുന്നു വിശ്വനാഥനെ ഇന്ത്യയിലെ കലാപ്രേമികള്‍ മറക്കാതെയോര്‍ക്കാന്‍.ആ ഗാനം ഏറ്റു ചൊല്ലാത്ത മലയാളികള്‍ എന്നല്ല ദക്ഷിണേന്ത്യക്കാരന്‍ പോലും ഒരു കാലത്ത് ഉണ്ടായിരുന്നില്ല.

ആയിരക്കണക്കിനു മനോഹര ഗാനങ്ങളാണ് വിവിധ ഭാഷകളിലായി അദ്ദേഹം സംഗീത ലോകത്തിനു സമര്‍പ്പിച്ചത്.

Scroll To Top