Monday March 27, 2017
Latest Updates

പുതിയ ഭാഷ്യം!വൈകിയിറങ്ങിയാല്‍ മതിയെന്നു ഹിന്ദിയില്‍ പറഞ്ഞു, പിണറായി മനസ്സിലാക്കിയത് തിരിച്ചു പോകാനെന്ന്…

പുതിയ ഭാഷ്യം!വൈകിയിറങ്ങിയാല്‍ മതിയെന്നു ഹിന്ദിയില്‍ പറഞ്ഞു, പിണറായി മനസ്സിലാക്കിയത് തിരിച്ചു പോകാനെന്ന്…

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ മദ്ധ്യപ്രദേശ് പൊലീസ് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയിട്ടില്ലെന്നും പിണറായിക്ക് ഹിന്ദി മനസ്സിലാകാത്തതാണ് പ്രശ്നമെന്നും പുതിയ വിശദീകരണം.

പിണറായിയെ വിലക്കിയത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതോടെയാണ് മദ്ധ്യപ്രദേശ് പൊലീസ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

മദ്ധ്യപ്രദേശ് ഡിജിപി ആര്‍കെ ശുകല്‍ ഇക്കാര്യത്തില്‍ കീഴുദ്യോഗസ്ഥരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.

മലയാളി സമാജം സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങളില്‍ പോകുന്നത് അല്പം വൈകിക്കണമെന്നു മാത്രമാണ് പിണറായിയോട് ആവശ്യപ്പെട്ടതെന്നും അതു ഹിന്ദിയിലായതിനാല്‍ അദ്ദേഹം തിരിച്ചുപോകണമെന്നു കരുതിയെന്നുമാണ് ഇപ്പോള്‍ മദ്ധ്യപ്രദേശ് പൊലീസ് പറയുന്നത്.

സ്വയം സേവകരുടെ ഘാകര്‍ക്ക് ഇന്ത്യ മാപ്പു കൊടുക്കില്ലെന്ന പല്‍ക്കാഡും പിടിച്ച് യോഗ സ്ഥലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിണറായി തിരിച്ചുപോകണമെന്നു മുദ്രാവാക്യം മുഴക്കിയിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള സമയമാണ് പിണറായിയോടു ചോദിച്ചതെന്നും അത് അദ്ദേഹം തെറ്റിദ്ധരിച്ചെന്നുമാണ് അനൗദ്യോഗികമായി മദ്ധ്യപ്രദേശ് പൊലീസ് നല്കിയിരിക്കുന്ന വിശദീകരണം.

പിണറായി എത്തിയ ശനിയാഴ്ച രാവിലെ ഒരു പ്രമുഖ ആര്‍എസ്എസ് നേതാവിനു തിരുവനന്തപുരത്തു വെട്ടേറ്റിരുന്നു. ഇതാണ് സംഘ പരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ഭോപാലിലെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

തടയപ്പെടുന്നതിനു മുന്‍പ് മറ്റൊരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കറന്‍സി പിന്‍വലിക്കല്‍ നടപടി അടിയന്തരാവസ്ഥയ്ക്കു ശേഷം രാജ്യം കണ്ട ഏറ്റവും ക്രൂരമായ നടപടിയാണെന്നും പിണറായി പറഞ്ഞിരുന്നു. ഇതും സംഘ് പരിവാറിനെ പ്രകോപിപ്പിച്ചിരുന്നു.

Scroll To Top