Sunday December 04, 2016
Latest Updates

മോട്ടോ സ്മാര്‍ട്ട് വാച്ച് വില 5,000 രൂപ കുറച്ചു

മോട്ടോ സ്മാര്‍ട്ട് വാച്ച് വില 5,000 രൂപ കുറച്ചു

മോട്ടൊറോള സ്മാര്‍ട്ട് വാച്ചുകള്‍ക്കു വന്‍ വിലക്കുറവ്. മോട്ടോ 360 സ്മാര്‍ട്ട് വാച്ചുകള്‍ ഇനി 12,999 രൂപ മുതല്‍ ലഭിക്കും. ഫഌപ്കാര്‍ട്ട് വഴിയാകും വില്‍പ്പന.

മോട്ടോ 360 ലെതര്‍ വേരിയന്റിനു നേരത്തെ 17,999 രൂപയായിരുന്നു വില. പുതിയ വില 12,999. മെറ്റല്‍ ബാന്‍ഡ് വേര്‍ഷന്‍ 14,999 രൂപയ്ക്കു ലഭിക്കും. നേരത്തെയുണ്ടായിരുന്ന വിലയേക്കാള്‍ 5000 രൂപ ഇതിനും കുറവുണ്ട്. ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഇത് ആന്‍ഡ്രോയ്ഡ് 4.3യ്ക്കു മുകളിലേക്കുള്ള സ്മാര്‍ട്ട് ഫോണുകളുമായി കിടപിടിക്കുന്നതാണ്.

1.5 ഇഞ്ച് റൗണ്ട് ഡയല്‍ വാച്ചില്‍ 320,290 പിക്‌സെല്‍ ഡിസ്‌പ്ലെ. തീര്‍ത്തും വാട്ടര്‍ റെസിസ്റ്റ്. 4 ജിബി ഇന്റേണല്‍ സ്റ്റോറെജ്, 512 എംബി റാം, ടിഐ ഒഎംഎപി 3 പ്രൊസസര്‍ തുടങ്ങിയവ മറ്റു സാങ്കേതിക സവിശേഷതകള്‍.

 

Scroll To Top