Tuesday December 06, 2016
Latest Updates

മോട്ടോര്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിനെതിരെ ജനം സംഘടിക്കുന്നു,ആയിരക്കണക്കിന് വാഹനങ്ങളുടെ മാര്‍ച്ച് ഡബ്ലിനെ സ്തംഭിപ്പിക്കും

മോട്ടോര്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിനെതിരെ ജനം സംഘടിക്കുന്നു,ആയിരക്കണക്കിന് വാഹനങ്ങളുടെ മാര്‍ച്ച് ഡബ്ലിനെ സ്തംഭിപ്പിക്കും

ഡബ്ലിന്‍:മോട്ടോര്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിനെതിരെ ഉപഭോക്താക്കള്‍ ജനകീയ സമര പ്രതിഷേധത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പ്രീമിയം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷവും ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പുക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായ ഈ തുകക്കെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കെറി കേന്ദ്രമായുള്ള ഒരു ട്രാവല്‍ ഏജന്റ് ആണ് അയര്‍ലണ്ട് അണ്ടര്‍ഗ്രൗണ്ട് എന്ന പേരിലുള്ള ഒരു സംഘമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഇന്‍ഷുറന്‍സ് വര്‍ദ്ധനവിനെതിരായി ഡബ്ലിനിലെ കില്‍ഡര്‍ സ്ട്രീറ്റില്‍ ജൂലൈ 2 ന് ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ ആറായിരത്തിലധികം ഡ്രൈവര്‍മാര്‍ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ടെന്നു സംഘാടകര്‍ വ്യക്തമാക്കി.ഒരു മാസം നീണ്ടു നില്ക്കുന്ന പ്രചരണം സമാപിക്കുമ്പോള്‍ പതിനായിരക്കണക്കിനു പേര്‍ ജൂലൈ 2 ന്റെ സമരത്തില്‍ അണിനിരന്നേക്കും.

പ്രതിഷേധത്തെ പ്രകടനത്തെ കയന്‍ ഗ്രീഫിന്‍ എന്ന വ്യക്തിയാണ് ഏകോപിപ്പിക്കുന്നത്. അതിനായി അയര്‍ലണ്ട് അണ്ടര്‍ഗ്രൗണ്ട് എന്ന വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും നിര്‍മ്മിച്ചിട്ടുണ്ട്. ഇതുവഴിയുമാണ് പ്രതിഷേധ പ്രകടനമെന്ന ആശയം മറ്റ് ഡ്രൈവര്‍മാരില്‍ വേണ്ട എത്തിക്കുന്നത്.under hh

സെന്‍ട്രല്‍ സ്റ്റാറ്റ്സ്റ്റിക്ക്‌സ് ഓഫീസ് പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പ്രീമിയം തുകയില്‍ 34pc വരെയുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

Scroll To Top