Tuesday December 06, 2016
Latest Updates

മൂന്നു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിച്ചത് 70%

മൂന്നു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിച്ചത് 70%

ഡബ്ലിന്‍:അയര്‍ലണ്ടിലെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 70% എന്ന് പാര്‍ലമെന്റ് കമ്മിറ്റിക്ക് ലഭിച്ച റിപ്പോര്‍ട്ട്. അതേസമയം തുക ഇത്രയും വര്‍ദ്ധിപ്പിക്കാന്‍ മാത്രം ക്ലെയിമുകളൊന്നും തന്നെ ഈ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ലെന്ന് പേഴ്സണല്‍ ഇന്‍ജുറീസ് ബോര്‍ഡ് സി.ഇ.ഒ കോണര്‍ ഒബ്രിയന്‍ വ്യക്തമാക്കി. 100,000ഓളം ക്ലെയിമുകള്‍ വന്നിട്ടുണ്ടെങ്കിലും പ്രീമിയം കുത്തനെ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ക്ലെയിമുകളില്‍ എത്ര തുകയാണ് ഓരോ കേസിലും നഷ്ടപരിഹാരമായി ലഭിക്കുക എന്ന് വ്യക്തമാകാനായി ‘ബുക്ക് ഓഫ് ക്വാണ്ടം’ നവീകരിച്ചു പ്രസിദ്ധീകരിക്കുമെന്നും ഒബ്രിയന്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ശരാശരി 15,000 യൂറോയുടെ ക്ലെയിമാണ് ഉണ്ടാകുന്നതെന്ന് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മക്ഗ്രാത്ത് അറിയിച്ചു. ഇറ്റലിയിലും സ്പെയിനിലും ഇത് 3,000 യൂറോയും, യുകെയില്‍ ശരാശരി 5,000 യൂറോയുമാണ്. ഇന്‍ഷുറന്‍സ് കമ്പനിയായ അവൈവ നല്‍കിയ കണക്കുകളാണ് ഇവ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയം തുക കുതിച്ചുയര്‍ന്നതോടെ സാധാരണ ഡ്രൈവര്‍മാരടക്കമുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Scroll To Top