Thursday December 08, 2016
Latest Updates

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടുമുയരും,15 ശതമാനം വരെ വര്‍ദ്ധനവ് !

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടുമുയരും,15 ശതമാനം വരെ വര്‍ദ്ധനവ് !

ഡബ്ലിന്‍:ഇന്‍ഷുറന്‍സ് മേഖലയിലെ പ്രതിസന്ധി തുടരുന്നതിനിടെ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. 2017 പകുതിയോടെ പ്രീമിയത്തില്‍ 10 മുതല്‍ 15% വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് പുവര്‍സ് (എസ് & പി) പറഞ്ഞു. നിലവില്‍ ശരാശരി 900 യൂറോയാണ് ഒരു വാഹനത്തിന് പ്രീമിയമായി ഒരു വര്‍ഷം അടയ്ക്കേണ്ടത്.

ഇന്‍ഷുറന്‍സ് ക്ലെയിം ഉന്നയിക്കുന്ന കേസുകള്‍ സര്‍ക്യൂട്ട് കോടതികള്‍ക്ക് പരിഹരിക്കാം എന്ന സര്‍ക്കാര്‍ തീരുമാനമാണ് പ്രീമിയം ഇനിയും ഉയരാന്‍ കാരണമാകുന്നതെന്നാണ് ഏജന്‍സി പറയുന്നത്. ഇതിനു പുറമെ കേസുകള്‍ തീരാന്‍ കാലതാമസമെടുക്കുന്നതും, കേസിന് കൂടുതല്‍ പണം ചെലവാകുന്നതും പ്രീമിയം വര്‍ദ്ധിക്കാന്‍ കാരണമാണ്. എങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ പ്രീമിയം ഉയരുന്നതിന്റെ നിരക്ക് കുറയുമെന്നും കമ്പനി പറയുന്നുണ്ട്. കഴിഞ്ഞ വേനല്‍ തൊട്ട് 40% വരെ വര്‍ദ്ധനവാണ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

Scroll To Top