Wednesday December 07, 2016
Latest Updates

മദര്‍ തെരേസ: അയര്‍ലണ്ടില്‍ നിന്ന് തുടങ്ങിയ വിശുദ്ധയാത്ര

മദര്‍ തെരേസ: അയര്‍ലണ്ടില്‍ നിന്ന് തുടങ്ങിയ വിശുദ്ധയാത്ര

ഡബ്ലിന്‍:ലോകത്തിന്റെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് സെപ്റ്റംബര്‍ 4 ഞായറാഴ്ച റോമില്‍ നടക്കും. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കും.

മദര്‍ തെരേസ അയര്‍ലണ്ടിലും, ലോകത്തെങ്ങും സ്നേഹിക്കപ്പെടുന്ന വ്യക്തിയാണെന്ന് ആര്‍മ ആര്‍ച്ച് ബിഷപ്പ് ഈമണ്‍ മാര്‍ട്ടിന്‍ പറഞ്ഞു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് 5,000ലേറെ വരുന്ന ചാരിറ്റി മിഷനറിമാര്‍ക്കും, അവരുടെ 700 കോണ്‍വെന്റുകള്‍ക്കും അഭിമാനകരമാകുമെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. മദറിനെ ഇന്ത്യയിലേയ്ക്ക് അയയക്കാന്‍ കാരണക്കാരായ അയര്‍ലണ്ടിലെ ലൊറേറ്റോ സഹോദരിമാരും സന്തോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1928ലായിരുന്നു മദര്‍ ലൊറേറ്റോ സഹോദരിമാരുടെയടുത്ത് എത്തുന്നത്. മദറിന്റെ ജീവിതം എന്നും ലോകത്തിന് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1910ല്‍ മാസിഡോണിയയിലെ സ്‌കോപ്ജേയില്‍ അല്‍ബേനിയക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച മദര്‍ തെരേസ (അന്‍ജസേ ഗോണ്‍സേ ബൊജാഷ്യു) ലൊറേറ്റോ ഓര്‍ഡറില്‍ 1929 വരെ അയര്‍ലണ്ടില്‍ ജീവിച്ചു. ശേഷം ഇന്ത്യയിലേയ്ക്ക് അയയ്ക്കപ്പെട്ട മദര്‍ പാവപ്പെട്ടവര്‍ക്കു തണലായി ജീവിച്ചു. 1950ല്‍ കല്‍ക്കട്ടയില്‍ ദി മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയ്ക്ക് മദര്‍ തുടക്കമിട്ടു. 2012ഓടെ  സന്യാസസഭയിൽ  133 രാജ്യങ്ങളിലായി 4,500 സിസ്റ്റര്‍മാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

Scroll To Top