Saturday September 23, 2017
Latest Updates

മദര്‍ തെരേസ അനുസ്മരണ ഫിലിം ഫെസ്റ്റിവല്‍ അയര്‍ലണ്ടിലും

മദര്‍ തെരേസ അനുസ്മരണ ഫിലിം ഫെസ്റ്റിവല്‍ അയര്‍ലണ്ടിലും

ഡബ്ലിന്‍:കരുണയുടെ തിരിനാളമായ ലോകത്തിന്റെ അമ്മ മദര്‍ തെരേസയെ അനുസ്മരിച്ചുകൊണ്ട് ഇന്ത്യയിലും പുറം രാജ്യങ്ങളിലും ഫിലിംഫെസ്റ്റിവല്‍ നടക്കും. ഇന്ത്യയിലെ 100 വേദികള്‍ക്കു പുറമെ അയര്‍ലണ്ടടക്കം 50 വിദേശരാജ്യങ്ങളിലും ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 26ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ അടുത്ത ആറു മാസം ലോകത്തുടനീളം സഞ്ചരിക്കും. വേള്‍ഡ് കാത്തലിക് അസോസിയേഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ ചാപ്റ്റര്‍ ആണ് മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലും ഫെസ്റ്റിവല്‍ (എംടിഐഐഎഫ്) ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ജീവിതത്തിന്റെ വഴിത്തിരിവിന്റെ നാളുകളില്‍ മദര്‍ ഡബ്ലിനിലാണ് താമസിച്ചിരുന്നത്.ഇന്ത്യയിലേയ്ക്ക് പോകാനുള്ള നിയോഗം മദര്‍ തെരേസയ്ക്ക് ലഭിച്ചതും അയര്‍ലണ്ടില്‍ വെച്ചാണ്.

മദര്‍ തെരേസയുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമകളും ഡോക്യുമെന്ററികളുമാണ് മേളകളില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറായ സുനില്‍ ലൂക്കാസ് പറഞ്ഞു. 45 വര്‍ഷത്തോളം കൊല്‍ക്കത്തയിലെ അഗതികള്‍ക്ക് അഭയമായിരുന്ന മദര്‍ തെരേസ 1997ലാണ് അന്തരിച്ചത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് സെപ്റ്റംബര്‍ 4ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍വ്വഹിക്കും.

Scroll To Top