Wednesday November 22, 2017
Latest Updates

മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണത്തിന് അയര്‍ലണ്ടില്‍ തുടക്കമായി

മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണത്തിന് അയര്‍ലണ്ടില്‍ തുടക്കമായി

ഡബ്ലിന്‍:പുണ്യചരിതയായ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രയാണത്തിന് അയര്‍ലണ്ടില്‍ തുടക്കമായി.

കൊല്‍ക്കൊത്തയിലെ മദര്‍ ഹൗസില്‍ നിന്നും ഏറ്റുവാങ്ങി അയര്‍ലണ്ടിലെത്തിച്ച തിരുശേഷിപ്പ് ,കത്തോലിക്കാ സംഘടനയായ ദി നൈറ്റ്സ് ഓഫ് സെയ്ന്റ് കൊളംബാനസിന്റെ ആഭിമുഖ്യത്തിലാണ് അയര്‍ലണ്ടിലെ ദേവാലയങ്ങളില്‍ എത്തിക്കുന്നത്.

ഒട്ടേറെ കത്തീഡ്രലുകളില്‍ പ്രയാണത്തിന് വരവേല്‍പ്പും ആരാധനയും ലഭിക്കും.ഇന്നലെ അര്‍മയില്‍ ആരംഭിച്ച പ്രയാണത്തിന് ആര്‍മ കത്തീഡ്രലിലാണ് ആദ്യ വരവേല്‍പ്പ് ലഭിച്ചത്.പത്താം തിയ്യതിവരെ ഇവിടെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ബിഷപ്പ് ഈമോണ്‍ മാര്‍ടിന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പീറ്റര്‍ മകാ ആന്‍ലി എന്നിവര്‍ പ്രയാണത്തെ സ്വീകരിച്ചു.ജൂണ്‍ പത്തിന് ഉച്ചക്ക് ഒരുമണിയോടെ അവിടെ നിന്നും പുറപ്പെടുന്ന പ്രയാണം ന്യൂറി കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് മൂന്നിനെത്തും.ജൂണ്‍ 12ന് നാലുമണി വരെ അവിടെ പൊതു വണക്കത്തിന് വെയ്ക്കും.

തിങ്കളാഴ്ച വൈകിട്ട് ഏഴേകാലോടെ പ്രയാണം ബെല്‍ഫാസ്റ്റിലെത്തും. സെന്റ് പാട്രിക്സ് , സ്പ്രിംഗ്ഹില്‍ റൈസിലെ കോര്‍പ്പസ് ക്രിസ്റ്റി ചര്‍ച്ച് എന്നിവിടങ്ങളില്‍പൊതുവണക്കത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

14ന് നാലു മണിക്ക് അവിടെ നിന്നും പ്രയാണം എന്നിസ്‌കില്ലെന്‍ സെന്റ് മൈക്കിള്‍സ് പളിളിയിലേക്കു പുറപ്പെടും. വൈകിട്ട് ഏഴ് മണിയോടെ അവിടെയെത്തും.15ന് രാവിലെ പത്തിന് ആരാധനയ്ക്കുശേഷം പ്രയാണം സ്ട്രാബെയ്നിലേക്ക് പുറപ്പെടും.വൈകിട്ട് ഏഴരയോടെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ പ്രയാണമെത്തും.

16ന് ഡെറിയിലെ സെന്റ് യൂജിന്‍ ചര്‍ച്ചില്‍ പ്രയാണമെത്തും.

തിരുശേഷിപ്പ് പ്രയാണത്തിന്റെ മറ്റു സ്ഥലങ്ങളിലെ സമയക്രമം

ജൂണ്‍ 17,18: കാളെറേയ്ന്‍ സെന്റ് മാലക്കിസ് ചര്‍ച്ച്
ജൂണ്‍ 20-22 :സ്ലൈഗോ
ബല്ലഹദ്രീന്‍:22- 24
ട്യുവാം:24- 26
ബല്ലീന: 27-28
ഗോള്‍വെ: 28-30
നോക്ക്:ജൂണ്‍ 30,ജൂലൈ 1,2
ലൗറി:ജൂലൈ 2,3
എന്നിസ്:ജൂലൈ 4,5,6
ലീമെറിക്:ജൂലൈ 6,7,8
കില്ലാര്‍ണി:8,9,10
സ്‌കീബ്രിയന്‍ :10,11,12
കോര്‍ക്ക്:12,13,14
കോബ്:14,15,16
ടര്‍ലസ്:16,17,18
കില്‍ക്കെനി:18,19,20
വാട്ടര്‍ഫോര്‍ഡ്:20,21,22
എന്നിസ്‌കോര്‍ത്തി:22,23,24
കാര്‍ലോ:24,25,26
മുല്ലിംഗര്‍:26,27,28
ഡബ്ലിന്‍:28,29,30,31 ജൂലൈ
ലോംഗ് ഫോര്‍ഡ് 31 ജൂലൈ,ഓഗസ്റ്റ് 1,2
കാവന്‍:ഓഗസ്റ്റ് 2,3,4
മോണാഗന്‍:ഓഗസ്റ്റ് 4,5,6
ദ്രോഗഡ:ഓഗസ്റ്റ് 6,7,8
ലെറ്റര്‍കെന്നി:ഓഗസ്റ്റ് 8,9
ഡണ്ടാല്‍ക്ക്:ഓഗസ്റ്റ് 9,10,11
ഓഗസ്റ്റ് 11 ന്യൂറി

Scroll To Top