Friday December 09, 2016
Latest Updates

മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക് 

മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക് 

കൊച്ചി: ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധിയുടെ സുകൃതത്താല്‍ സ്വര്‍ഗത്തെ സന്തോഷിപ്പിച്ച ഇന്ത്യയുടെ മദര്‍ തെരേസ വിശുദ്ധ പദവിയില്‍ എത്താന്‍ ഇനി ഏതാനം നാള്‍ മാത്രം. അഗതികളുടെ അമ്മയായിരുന്ന മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടി വത്തിക്കാനില്‍ ആരംഭിച്ചതായി സഭാ വക്താക്കള്‍ അറിയിച്ചു.

ത്യാഗത്തിന്റെ പ്രതിരൂപമായ മദര്‍തെരേസയെ 2016 സെപ്റ്റംബറില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. ഇതിന് മദറിന്റെ മാധ്യസ്ഥത്തില്‍ നടന്ന ഒരു അത്ഭുത പ്രവര്‍ത്തനം കൂടി സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി നടപടി ആരംഭിച്ചതായി സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് അറിയിച്ചു. 2003 ഒക്‌ടോബര്‍ 19 നാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖാപിച്ചത്. 
പുണ്യജീവിതം നയിക്കുന്നവര്‍ മണ്‍മറഞ്ഞ് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സാധാരണ കത്തോലിക്കാസഭ അവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് പരിഗണിക്കുക. എന്നാല്‍, മദര്‍ തെരേസയുടെ കാര്യത്തില്‍ വത്തിക്കാന്‍ ഈ പതിവു മാറ്റി. 1997 സെപ്റ്റംബറില്‍ ദൈവസന്നിധിയിലേക്കു പോയ അമ്മയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ രണ്ടു വര്‍ഷത്തിനകം തന്നെ മദറിന്റെ സമകാലികനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടപടിയാരംഭിച്ചു.

Scroll To Top