Tuesday December 06, 2016
Latest Updates

ഫിബ്‌സ്ബറോയിലെ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് നിര്യാതയായി 

ഫിബ്‌സ്ബറോയിലെ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍ : ഡബ്ലിന്‍ ഫിബ്‌സ്ബറോ മാസ് സെന്ററിലെ അധ്യാപികയും,ഡബ്ലിന്‍ റോയല്‍ വിക്‌റ്റോറിയ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ സുമോള്‍ അഗസ്റ്റ്യന്റെ മാതാവ് പള്ളിക്കത്തോട് മണലുങ്കല്‍ തടത്തില്‍ പുരയിടം (കൊട്ടാരത്തില്‍) റോസമ്മ അഗസ്റ്റിന്‍ (81) നിര്യാതയായി. സംസ്‌കാരം നാളെ(വെള്ളി ) പത്തിനു മണലുങ്കല്‍ സെന്റ്‌മേരീസ് പള്ളിയില്‍. 

പരേത നെയ്യാട്ടുശേരി വെള്ളാപ്പിള്ളില്‍ കുടുംബാംഗം.മറ്റു മക്കള്‍: ജയിംസ്, മേരിക്കുട്ടി (റിട്ട. ടീച്ചര്‍ ഗവ. എച്ച്എസ് കൊടുങ്ങൂര്‍), ജോസ്, ജോര്‍ജ് (റിട്ട. ടീച്ചര്‍ സെന്റ് അലോഷ്യസ് എച്ച്എസ് മണലുങ്കല്‍), തങ്കമ്മ, മരുമക്കള്‍: സെലിന്‍ കട്ടക്കയം രാമപുരം, മോളി പാലക്കുടിയില്‍ മുത്തോലി, ലിസി വലിയകണ്ടത്തില്‍ മരങ്ങാട്ടുപള്ളി (ടീച്ചര്‍ സെന്റ്‌മേരീസ് എല്‍പിഎസ് മൂഴൂര്‍), ബേബി അരീക്കതുണ്ടത്തില്‍ കളത്തൂര്‍, നോബി കുപ്പത്താനം ചെമ്പന്തൊട്ടി (സ്റ്റാഫ് നഴ്‌സ്,സെന്റ് മേരീസ് ഹോസ്പിറ്റല്‍,ഡബ്ലിന്‍)

Scroll To Top