Saturday May 27, 2017
Latest Updates

മകനെ വാഷിംഗ് മെഷിനിലിട്ട അമ്മ വിശദീകരണവുമായി …

മകനെ വാഷിംഗ് മെഷിനിലിട്ട അമ്മ വിശദീകരണവുമായി …

രണ്ടുവയസ്സുള്ള മകന്‍ വാഷിംഗ് മെഷീനിലുള്ളില്‍ കിടക്കുന്ന ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരമ്മ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി വീണ്ടും ഫേസ്ബുക്കില്‍.ഗ്ലാസ്‌ഗോയിലെ കോര്‍ണി സ്റ്റിവര്‍ട്ടാണ് ഡൗണ്‍ സിന്‍ഡ്രോമുള്ള മകന്‍ വാഷിംഗ് മെഷീനില്‍ കിടക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടത്.

കുട്ടി സ്വയം വാഷിംഗ് മെഷീന്റെ ഉള്ളില്‍ കയറിയതാണെന്നാണ് കോര്‍ണി സ്റ്റിവര്‍ട്ട് പറയുന്നത്. താനിപ്പോള്‍ എല്ലാവരും വെറുക്കുന്ന അമ്മയാണ്. കുട്ടിയുടെ കുസൃതി എത്രമാത്രമാണെന്ന് അറിയിക്കാനാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന് കോര്‍ണി സ്റ്റിവര്‍ട്ട് വിശദീകരിക്കുന്നു.

ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചതോടെ പൊലീസ് കോര്‍ണി സ്റ്റിവര്‍ട്ടിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

Scroll To Top