Saturday December 10, 2016
Latest Updates

ഒഫാലിയില്‍ 11 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ഒഫാലിയില്‍ 11 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

തുള്ളാമൂര്‍:ഒഫാലിയില്‍ 11 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍.ബെര്‍നാഡെറ്റെ സ്‌കള്ളി എന്ന ജിപിയാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ തുള്ളാമൂര്‍ മൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. 2012 സെപ്റ്റംബര്‍ 15 നാണ് ഡോ.സ്‌കള്ളി മകളെ കൊലപ്പെടുത്തിയത്. ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ഡോ. സ്‌കള്ളിയുടെ മാനസിക നില പരിശോധിക്കണമെന്ന് അവരുടെ അഭിഭാഷക ആവശ്യപ്പെട്ടത് പ്രകാരം കോടതി അനുമതി നല്‍കി.

എമിലി ബാരറ്റ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ചഎമിലി ജീവിതം തള്ളി നീക്കിയുരുന്നത് വീല്‍ ചെയറിലായിരുന്നു. എമിലിക്ക് 24 മണിക്കൂറും ഒരാളുടെ കൈത്താങ്ങ് ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ മകളെ കൊലപ്പെടുത്തിയെന്നാണു ആരോപണം.

സംഭവ ദിവസം അവശനിലയില്‍ കണ്ടെത്തിയ എമിലിയെ ഡോ. സ്‌കള്ളിയുടെ പങ്കാളിലിത്വാനിയാന്‍ വംശജനായ ആന്‍ഡ്രിയസ് കൊസ്ലോവിസ്‌കിയാണ് എമര്‍ജന്‍സി സര്‍വീസിന്റെ സഹായത്തോടെ തുള്ളാമൂറിലെ മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ പെണ്‍കുട്ടി മരണമടഞ്ഞു. എമിലിയുടെ പിതാവ് തുര്‍ക്കി വംശജന്‍ ഹാലുക്ക് ബാരറ് നേരത്തെ ഡോ. സ്‌കള്ളില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു. ഇയാള്‍ ഹാര്‍ബര്‍ സ്ട്രീറ്റില്‍ റെസ്റ്റോറന്റ് നടത്തുകയാണ്.

Scroll To Top