Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും ഡിമാന്‍ഡുള്ള സ്ഥലം ഫിബ്സ്ബറോ,ഇവിടെ ഭവനവില കുതിച്ചു കയറുമെന്ന് സര്‍വേ

അയര്‍ലണ്ടിലെ ഏറ്റവും ഡിമാന്‍ഡുള്ള സ്ഥലം ഫിബ്സ്ബറോ,ഇവിടെ ഭവനവില കുതിച്ചു കയറുമെന്ന് സര്‍വേ

ഡബ്ലിന്‍:ഡബ്ലിനില്‍ ഭവനവിലയില്‍ ഏറ്റവും മൂല്യം കൂടിയ വില നല്‍കേണ്ടത് ഡബ്ലിന്‍ 7ലെ ഫിബ്സ്ബറോയില്‍. വരും വര്‍ഷങ്ങളില്‍ ഇവിടുത്തെ ഭവനവില മുന്നോട്ട് കുതിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പണി തുടങ്ങാനിരിക്കുന്ന ഡി.ഐ.ടി കോളജ്, ലുവാസ് സര്‍വീസ് ആരംഭിക്കാനുള്ള നീക്കം എന്നിവയാണ് ഫിബ്സ്ബറോയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. മാറ്റര്‍ ഹോസ്പിറ്റലിന്റെ സാമീപ്യവും ഇവിടെ സ്ഥലത്തിന് വിലയേറാന്‍ കാരണമാണ്. നിലവില്‍ 3 ബെഡ്റൂം വീടിന് ഇവിടെ 395,000 യൂറോ ആണ് ശരാശരി വില.

താരതമ്യേനെ വില കുറഞ്ഞ പ്രദേശമായിരുന്ന ഫിബ്സ്ബറോയില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളിലായാണ് വില ഉയര്‍ന്നത്.അതേസമയം നേരത്തെ തന്നെ വില ഉയര്‍ന്നു നില്‍ക്കുന്ന ഡബ്ലിന്‍ 4ലെ ബാള്‍സ്ബ്രിഡ്ജ്,ഡോണിബ്രുക്,ഡന്‍ലേരിയിലെ ബ്‌ളാക്ക് റോക്ക് എന്നിവിടങ്ങളില്‍ മുന്‍ നിലയില്‍ നിന്നും കാര്യമായ തോതില്‍ വില വര്‍ദ്ധനവ് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്

ഫിബ്സ്ബറോ കഴിഞ്ഞാല്‍ പ്രോപ്പര്‍ട്ടിക്ക് ഏറ്റവുമധിരം വിലയുള്ളത് റിങ്സെന്‍ഡ്/സൗത്ത് ഡോക്ക്സ് ഏരിയ ആണ്. ഗൂഗിള്‍ അടക്കമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹരോള്‍ഡ്സ് ക്രോസ്, സിറ്റി വെസ്റ്റ്, ആഷ് ടൗണ്‍, ഡണ്‍ ലോഗയര്‍ എന്നിവിടങ്ങലിലും പ്രോപ്പര്‍ട്ടി വില ഏറുകയാണ്.

കോര്‍ക്കില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഏറ്റവും വിലയുള്ളത് ബ്ലാക്ക്റോക്ക്/ബാലിന്‍ലോ ഏരിയയിലാണ്. ഡഗ്ലസ്/റോച്ചസ്ടൗണ്‍ ഏരിയയാണ് രണ്ടാം സ്ഥാനത്ത്.
ലിമറിക്കില്‍ വിലയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നോര്‍ത്ത് സര്‍ക്കുലര്‍/എന്നിസ് റോഡ് ഡിസ്ട്രിക്ട് ആണ്.
ഗാല്‍വേയില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഏറ്റവുമധികം വില ലഭിക്കുന്നത് റെന്‍മോറിലാണ്

Scroll To Top