Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും സന്തോഷമുള്ള ടാക്സി ഡ്രൈവര്‍ ഈ ഇന്ത്യക്കാരനോ ?

അയര്‍ലണ്ടിലെ ഏറ്റവും സന്തോഷമുള്ള ടാക്സി ഡ്രൈവര്‍ ഈ ഇന്ത്യക്കാരനോ ?

ഡബ്ലിന്‍:വാഹനത്തില്‍ കയറിയാല്‍ യാത്രികനുമായി ചങ്ങാത്തം കൂടുന്നവരാണ് ഡ്രൈവര്‍മാരില്‍ അധികവും.ഹൃസ്വദൂരമേ യാത്രയ്ക്കുള്ളുവെങ്കില്‍ മിക്കവാറും കാലാവസ്ഥാ വിശേഷങ്ങള്‍ കൊണ്ട് സംസാരം നിര്‍ത്തുമെങ്കിലും ദീര്‍ഘദൂരങ്ങളില്‍ മിക്കപ്പോഴും അപരിചിതത്വം പുതിയ സൗഹൃദത്തിന് വഴിമാറും.ചിലരാവട്ടെ ടാക്‌സിയില്‍ കയറുമ്പോഴേ വായനയിലും ഫോണിലും മുഴുകുന്നതോടെ ടാക്‌സി കൂലിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ഒതുക്കും സംസാരം.

അയര്‍ലണ്ടിലെ ഏറ്റവും സന്തോഷവാനായ ടാക്സി ഡ്രൈവറായി ഈയിടെ മാധ്യമങ്ങള്‍ തിരഞ്ഞെടുത്തത് ഒരു ഇന്ത്യന്‍ ഡ്രൈവറെയാണ്.ഡബ്ലിനില്‍ വാഹനമോടിക്കുന്ന മിസ്റ്റര്‍ സിങ്!

ഈയിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിലൂടെ താന്‍ ഡ്രൈവര്‍ ജോലി എങ്ങനെയാണു പൂര്‍ണ്ണമായും ആസ്വദിക്കുന്നതെന്ന് സിങ് കാണിക്കുന്നുണ്ട്. ഈ യൂട്യൂബ് വീഡിയോ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. അതെങ്ങനെയാണെന്ന് നോക്കാം:

Scroll To Top