Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും സുന്ദരമായ നഗരം ഏതാണ്?

അയര്‍ലണ്ടിലെ ഏറ്റവും സുന്ദരമായ നഗരം ഏതാണ്?

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും സുന്ദരമായ നഗരം ഏതാണ്? നമുക്കോരോരുത്തര്‍ക്കും ഒരുപക്ഷേ വ്യത്യസ്തമായ അഭിപ്രായങ്ങളാകും. എങ്കിലും രാജ്യത്തെ ഏറ്റവും സുന്ദര നഗരം ഗോള്‍വേ ആണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ ലക്കം ട്രാവല്‍ മാഗസിനിലെ ’36 Hours in Galway, Ireland’ എന്ന ലേഖനത്തില്‍ ഗോള്‍വേയെ വിശേഷിപ്പിച്ചിരിക്കുന്നത് ‘സൗകര്യപ്രദവും, കടകളും റസ്റ്ററന്റുകളും നിറഞ്ഞു കവിയുന്നതുമായ തീരം’ എന്നാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര നഗരമായ ഗോള്‍വേയിലെ പഴയ കെട്ടിടങ്ങളെപ്പറ്റിയും, പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ബില്‍ഡിങ്ങുകളെപ്പറ്റിയുമെല്ലാം വാതോരാതെ വര്‍ണ്ണിക്കുന്നുണ്ട് ന്യൂയോര്‍ക്ക് ടൈംസ്.

1320ല്‍ നിര്‍മ്മിക്കപ്പെട്ട കോളജിയറ്റ് ചര്‍ച്ച് ഓഫ് നിക്കോളാസ്  കോളജിയറ്റ് ചര്‍ച്ച് ഓഫ് നിക്കോളാസ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുമെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. രുചികരമായ വിഭവങ്ങളാല്‍ പരീക്ഷണം നടത്തുന്നഗോള്‍വേ ഷെഫുകളെയും ലേഖനം പുകഴ്ത്തുന്നു. ഇതിനു പുറമെ പബ്ബുകളും മറ്റ് സന്ദര്‍ശന സ്ഥലങ്ങളുമായി മൂന്നു ദിവസത്തെ വീക്കെന്‍ഡ് മനോഹരമാക്കാന്‍ ഗാല്‍വേയിലേയ്ക്ക് സഞ്ചാരികളെ ക്ഷണിക്കുന്നുമുണ്ട് മാഗസിന്‍.golw

Scroll To Top