Saturday December 03, 2016
Latest Updates

ലോകത്തിലെ സുന്ദരക്കുട്ടന്‍മാര്‍ ഐറിഷ്‌കാര്‍ !

ലോകത്തിലെ സുന്ദരക്കുട്ടന്‍മാര്‍ ഐറിഷ്‌കാര്‍ !

ന്യൂയോര്‍ക്ക് :അമേരിക്കന്‍ ഡേറ്റിങ്ങ് സൈറ്റായ മിസ്ട്രാവല്‍ ഡോട്ട് കോം നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായി തിരഞ്ഞെടുത്തത് ഐറിഷ് യുവാക്കളെ. സര്‍വ്വേയില്‍ പങ്കെടുത്ത 66,309 യുവതികളില്‍ 7,862 യുവതികളും അയര്‍ലണ്ടുകാരാണ് ഏറ്റവും സുന്ദരന്മാര്‍ എന്ന അഭിപ്രായക്കാരായിരുന്നു.

ആയിരം വോട്ടുകളുടെ വ്യത്യാസത്തില്‍ ഓസ്‌ട്രേലിയന്‍ യുവാക്കള്‍ രണ്ടാമതെത്തി.പാക്കിസ്ഥാന്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് യഥാക്രമം മൂന്നും, നാലും, അഞ്ചും സ്ഥാനത്തെത്തിയത്.ഫിലിപ്പിനോ പുരുഷന്മാര്‍ സൗന്ദര്യത്തില്‍ ആദ്യ പത്തിന്റെ പട്ടികയില്‍ പെട്ടെങ്കിലും ഇന്ത്യന്‍ പുരുഷന്മാര്‍ ആ പട്ടികയിലും പെട്ടില്ല.!ഡേറ്റിംഗ് ഓണ്‍ ലൈന്‍ സൈറ്റുകളില്‍ ഇന്ത്യക്കാര്‍ മറ്റു രാജ്യക്കാരെ അപേക്ഷിച്ചു താത്പര്യം കാട്ടാത്തതിനാല്‍ ആവാം ഇതത്രേ!

പുരുഷന്മാര്‍ വോട്ടെടുപ്പില്‍ തിളങ്ങിയെങ്കിലും ഐറിഷ് വനിതകള്‍ക്ക് കാര്യമായ ഒന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല.

സുന്ദരികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ അര്‍മേനിയന്‍ യുവതികളാണ് ഒന്നാമതെത്തിയത്. 44,837 വോട്ടുകളില്‍ 5,971 വോട്ടുകളും നേടിയായിരുന്നു വിജയം. ബാര്‍ബാഡിയന്‍/ബാജന്‍, അമേരിക്കന്‍, കൊളംബിയന്‍ യുവതികള്‍ രണ്ടും, മൂന്നും, നാലും സ്ഥാനത്താണ്.

വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 44 ശതമാനം യുവാക്കളും ശരീരസൗന്ദര്യം ആധാരമാക്കിയപ്പോല്‍ 37 ശതമാനം മുഖസൗന്ദര്യമാണ് വോട്ടെടുപ്പിന് ആധാരമാക്കിയത്. എന്നാല്‍ യുവതികളിലധികവും ഉച്ചാരണ ശുദ്ധിയാണ് വോട്ടെടുപ്പില്‍ മാനദണ്ഡമാക്കിയതെന്നാണ് പ്രതികരിച്ചതത്രേ.

Scroll To Top