Sunday December 04, 2016
Latest Updates

ട്രേലിയില്‍ മുസ്ലിം പള്ളിയ്ക്ക് അനുമതി,മൈക്കിലൂടെ ബാങ്ക് വിളി അനുവദിക്കില്ലെന്ന് കൌണ്‍സില്‍

ട്രേലിയില്‍ മുസ്ലിം പള്ളിയ്ക്ക് അനുമതി,മൈക്കിലൂടെ ബാങ്ക് വിളി അനുവദിക്കില്ലെന്ന് കൌണ്‍സില്‍

ട്രേലി:ട്രേലിയുടെ പ്രാന്തപ്രദേശത്തുള്ള മുസ്ലിംകമ്മ്യൂണിറ്റി സെന്റര്‍ മുസ്ലിംപള്ളിയാക്കി മാറ്റുന്നതിനുള്ള പ്ലാനിംഗ് അനുമതി ലഭിച്ചു. മൈക്കിലൂടെയുളള ബാങ്ക് വിളിക്ക് അനുമതി ലഭിച്ചിട്ടില്ല.പള്ളിയോട് ചേര്‍ന്നുള്ള 23 മീറ്റര്‍ ഉയരമുള്ള മിനാരത്തില്‍ ഘടിപ്പിച്ച മൈക്കിലൂടെ നിസ്‌ക്കാര സമയം അറിയിച്ചു കൊണ്ട് ബാങ്ക് വിളി മുഴക്കുന്നതിനുള്ള അനുമതി സംബന്ധിച്ച തീരുമാനം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.ഒരു ജനവാസ പ്രദേശമാകയാല്‍ സ്‌ക്രീനിംഗ്,പാര്‍ക്കിംഗ്,ബാല്‍ക്കണികള്‍ എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്. 

കെറി കൗണ്‍സിലിനു മുന്നില്‍ കെറി ഇസ്ലാമിക് കള്‍ച്ചറര്‍ സെന്ററാണ് ഏപ്രിലില്‍ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. ട്രേലിയുടെ കിഴക്കേ അറ്റത്തുള്ള 2.24 ഏക്കര്‍ പ്രദേശത്തെ ബിസിനസ്സ് പാര്‍ക്കിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്

Scroll To Top