Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് കിട്ടാക്കനിയാകുന്നു; പത്തില്‍ എട്ട് പേരുടെയും മോര്‍ട്ട്‌ഗേജ് അപേക്ഷ നിരസിക്കുന്നു

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് കിട്ടാക്കനിയാകുന്നു; പത്തില്‍ എട്ട് പേരുടെയും മോര്‍ട്ട്‌ഗേജ് അപേക്ഷ നിരസിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജുകള്‍ കിട്ടാക്കനിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജിനായി അപേക്ഷിക്കുന്ന ആയിരങ്ങള്‍ ലോണ്‍ കിട്ടാതെ വലയുന്നു. ആദ്യമായി വീട് വാങ്ങുന്നവരില്‍ പത്തില്‍ എട്ട് പേര്‍ക്കും ലോണ്‍ നിഷേധിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ലോണ്‍ കിട്ടാത്ത മറ്റൊരു വിഭാഗം മാതാപിതാക്കളുടെ സ്വത്തിനെ ആശ്രയിച്ചും വീട് വാങ്ങാന്‍ ശ്രമിക്കുന്നു. ജെന്‍വര്‍ത്ത് ഫിനാന്‍ഷ്യലിന് വേണ്ടി നടത്തിയ ഒരു സര്‍വേയില്‍ ആദ്യമായി വീട് വീണ്ടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടണമെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. 

വിവിധ മേഖലകളില്‍ നിന്ന് ആയിരത്തോളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ലോണ്‍ നിരസിക്കപ്പെട്ടവരില്‍ 61 ശതമാനവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോണിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക് മോര്‍ട്ട്‌ഗേജ് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് സര്‍വെയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് പേരും കരുതുന്നു. ആദ്യമായി വീട് വാങ്ങുന്നവരെ സംബന്ധിച്ച് ഡെപ്പോസിറ്റ് തുക കണ്ടെത്തുന്നതാണ് ഏറ്റവും പ്രതിസന്ധിയേറിയ കാര്യം. ഹൌസിംഗ് ബൂമിന്റെ കാലത്തെ പ്രതിസന്ധിയിലേക്ക് വീട് വാങ്ങുന്നവരെ തള്ളിയിടാതെ മോര്‍ട്ട്‌ഗേജ് ലഭ്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. 

മോര്‍ട്ട്‌ഗേജ് ഉപയോഗിച്ച് വീട് വാങ്ങുന്ന എല്ലാവരും മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് കൂടി എടുക്കണമെന്ന് ജെന്‍വര്‍ത്ത് ഫിനാന്‍ഷ്യല്‍ വക്താല്‍ ഏഞ്ചല്‍ മാസ് പറഞ്ഞു. യൂണിവേഴ്‌സല്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കുറഞ്ഞ ഡെപ്പോസിറ്റ് തുകയില്‍ കൂടുതല്‍ ലോണ്‍ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുമെന്ന് ജെന്‍വര്‍ത്ത് ഫിനാന്‍ഷ്യല്‍ വ്യക്തമാക്കി. 

ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് പത്ത് ശതമാനം വരെ ഡിപ്പോസിറ്റ് തുക സര്‍ക്കാര്‍ നല്കുമെന്ന് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും ഇതേ വരെ അത് നടപ്പായിട്ടില്ല.95 % വരെ ലോണ്‍ ബാങ്കുകള്‍ നല്‍കുമെന്നും ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ നയരേഖ വ്യക്തമാക്കിയിരുന്നു.ഈ പദ്ധതി അനുസരിച്ചു ലോണിനു ശ്രമിച്ചവര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം.

അടുത്ത മാസത്തെ ബജറ്റില്‍ ഈ സ്‌കീമിനെ ഔദ്യോഗികമായിപ്രഖ്യാപിക്കുമെന്നും അതിനു ശേഷം ബാങ്കുകള്‍ വായ്പാ രീതികള്‍ ഉദാരമാക്കിയേക്കും എന്നും സൂചനകളുണ്ട്.വീട് അന്വേഷണം തുടങ്ങിയവരില്‍ അധികവും വീട് വിലയുടെ അസാധാരമായ വര്‍ധനവ് കണ്ട് അതിനുള ആഗ്രഹം പോലും മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Scroll To Top