Tuesday September 19, 2017
Latest Updates

മോര്‍ട്ട്‌ഗേജ് നല്കുന്നത് ഉദാരമാക്കി ബാങ്കുകള്‍:കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നു 

മോര്‍ട്ട്‌ഗേജ് നല്കുന്നത് ഉദാരമാക്കി ബാങ്കുകള്‍:കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നു 

ഡബ്ലിന്‍ :ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നത് ഊര്‍ജിതപ്പെടുത്തുന്നതായി വാര്‍ത്തകള്‍.ജനുവരി 31ന് അവസാനിച്ച മൂന്നു മാസക്കാലത്തിനിടയില്‍ മോര്‍ട്ട്‌ഗേജ് അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഉണ്ടായിരിക്കുന്നത് 57.5 ശതമാനത്തിന്റെ പുരോഗതിയാണ്. എന്നാല്‍ ജനുവരിയിലെ മാത്രം കണക്കെടുത്താല്‍ 10.1 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് പാസാകുന്നതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ജനുവരി എല്ലാക്കാലത്തും കണക്കുകള്‍ താഴ്ന്ന് നില്‍ക്കുന്ന മാസമാണ്. എല്ലാത്തവണയും 10 മുതല്‍ 16 ശതമാനം വരെ മോര്‍ട്ട്‌ഗേജ് ജനുവരിയില്‍ താഴാറുണ്ട്. 

ബാങ്കിംഗ് ആന്‍ഡ് പെയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2500 മോര്‍ട്ട്‌ഗേജുകള്‍ എല്ലാ മാസവും അംഗീകരിക്കപ്പെടുന്നുണ്ട്. ഇതില്‍ 92 ശതമാനവും ഭവന വായ്പയാണ്. 

അംഗീകരിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജിന്റെ മൂല്യം പ്രതിവര്‍ഷം 70.9 ശതമാനം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ജനുവരിയില്‍ ഇതും എട്ട് ശതമാനം ഇടിയുകയാണ് ചെയ്തത്. മൂന്നു മാസത്തില്‍ മോര്‍ട്ട്‌ഗേജിനായി പിന്‍വലിക്കപ്പെട്ടത് 4441 മില്യണ്‍ യൂറോയാണ്. 


Scroll To Top