Tuesday May 23, 2017
Latest Updates

മോര്‍ട്ട്ഗേജിന്റെ 10% സര്‍ക്കാര്‍ വഹിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം,വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസമാവും

മോര്‍ട്ട്ഗേജിന്റെ 10% സര്‍ക്കാര്‍ വഹിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം,വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസമാവും

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് നിബന്ധനകള്‍ കര്‍ക്കശമാക്കിയ സെന്‍ട്രല്‍ ബാങ്ക് നടപടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മോര്‍ട്ട്‌ഗേജ് അപേക്ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. ആദ്യമായി വീട് വാങ്ങുന്നവരുടെ മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് 20 ശതമാനമായി വര്‍ധിപ്പിച്ചതോടെ നിരവധി പേര്‍ വീട് വാങ്ങല്‍ തന്നെ നീട്ടി വെച്ച പശ്ചാത്തലം കണക്കിലെടുത്ത് . വര്‍ധിപ്പിച്ച ഡെപ്പോസിറ്റിന്റെ പകുതിതുക സര്‍ക്കാര്‍ ധനസഹായമായി നല്കും എന്നാണ് പുതിയ സൂചനകള്‍.

ആദ്യമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നഗേജ് വര്‍ 20 ശതമാനം ഡെപ്പോസിറ്റ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കടുത്ത നിബന്ധനകള്‍ പുനഃപരിശോധിക്കുമെന്നും, ഡിപ്പോസിറ്റ് തുകയില്‍ 10% വരെ സര്‍ക്കാര്‍ മുടക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എന്ട കെന്നി വ്യക്തമാക്കിയത് 

പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് കൂടി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന വിധമാകണം മോര്‍ട്ട്‌ഗേജ് നിബന്ധനകളെന്നും പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു.ഈ സാഹചര്യത്തിലാണ് ഡെപ്പോസിറ്റ് തുകയുടെ ഒരു വിഹിതം സര്‍ക്കാര്‍ നല്കാന്‍ തീരുമാനിച്ചത്. കാനഡ, ഫിന്‍ലന്‍ഡ് , യുകെ എന്നീ രാജ്യങ്ങളില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡെപ്പോസിറ്റ് തുകയുടെ ഒരു വിഹിതം സര്‍ക്കാരാണ് നല്‍കുന്നത്. ഈ മാതൃക സ്വീകരിച്ച് അയര്‍ലണ്ടിലും സമാനമായ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതികള്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ നിലവില്‍ വരും. എന്നാല്‍ സര്‍ക്കാര്‍ ഡെപ്പോസിറ്റ് നല്കുമെന്ന വാഗ്ദാനം നടപ്പിലായാല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ 10 ശതമാനം ഡെപ്പോസിറ്റ് മാത്രം കരുതിയാല്‍ മതിയാകും.മോര്‍ട്ട്‌ഗേജ് ഇന്‍ഷ്വറന്‌സിന്റെ രൂപത്തില്‍ 20% ഡിപ്പോസിറ്റ് മോര്‍ട്ട് അപേക്ഷകര്‍ക്ക് നല്കും എന്ന് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ അടക്കമുള്ളവര്‍ മുന്‍പേ പറഞ്ഞിരുന്നുവെങ്കിലും ബജറ്റില്‍ അത് സംബന്ധിച്ച പ്രഖ്യാപനം ഒന്നും ഉണ്ടായിരുന്നില്ല.ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് വീട് വാങ്ങാന്‍ തയാറെടുക്കുന്നവര്‍ നോക്കി കാണുന്നത് . 

Scroll To Top