Sunday December 11, 2016
Latest Updates

മോര്‍ട്ട്‌ഗേജ് കുടിശിഖയ്ക്കായി സ്ഥിരം ഫോണ്‍ വിളിയ്ക്കുന്ന ബാങ്കിനെതിരെ യുവതി ഗാര്‍ഡയ്ക്ക് പരാതി നല്‍കി 

മോര്‍ട്ട്‌ഗേജ് കുടിശിഖയ്ക്കായി സ്ഥിരം ഫോണ്‍ വിളിയ്ക്കുന്ന ബാങ്കിനെതിരെ യുവതി ഗാര്‍ഡയ്ക്ക് പരാതി നല്‍കി 

ഡബ്ലിന്‍:മോര്‍ട്ട്‌ഗേജ് കുടിശിഖ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ബാങ്കില്‍ നിന്നും ഫോണ്‍ വിളിയ്ക്കുന്നതിനെതിരെ യുവതി ഗാര്‍ഡയില്‍ പരാതി നല്‍കി.ബാങ്ക് അധികൃതര്‍ തന്റെ സ്വസ്ഥത കെടുത്തുന്നുവെന്നും തനിക്ക് കൂടി ഹിതകരമായ തവണ വ്യവസ്ഥകള്‍ ബാങ്ക് അനുവദിച്ചില്ലെന്നും പരാതിക്കാരി ഗാര്‍ഡയോട് പരാതിപ്പെട്ടു.

amyheeneyഎട്ട് വര്‍ഷം മുമ്പ് പെര്‍മനന്റ്‌റ് ടി എസ് ബി യില്‍ നിന്നെടുത്ത വായ്പ പ്രകാരം 970 യൂറോയാണ് മാസം അടയ്‌ക്കേണ്ടിയിരുന്നത്.എന്നാല്‍ സാമ്പത്തിക പരാധീനത മൂലം 500 യൂറോ വീതമേ ഇവര്‍ക്ക് അടയ്ക്കാന്‍ സാധിച്ചിരുന്നുള്ളു.ഇതേ തുടര്‍ന്നാണ് ബാങ്ക് തുടര്‍ച്ചയായി ഫോണ്‍ വിളി തുടങ്ങിയത്.

ആര്‍ ടി ഇ യിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ആമി ഹീനിയാണ് ബാങ്കുകാരുടെ വിളി അസഹനീയമായതിനെ തുടര്‍ന്ന് ബ്ലാന്‍ച്ചസ് ടൌണ്‍ ഗാര്‍ഡ സ്‌റേഷനില്‍ പരാതിയുമായി എത്തിയത്.താനൊരു അഡ്വൈസറെ ബാങ്ക് ഇടപാടുകള്‍ നടത്താനായി ചുമതലപ്പെടുത്തിയിട്ടും തന്നെ ബാങ്ക് ശല്യപ്പെടുത്തുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

സിവില്‍ കോടതിയെ സമീപിക്കാനുള്ള ഉപദേശമാണ് ആമിയ്ക്ക് ഗാര്‍ഡ അധികൃതര്‍ നല്കിയിരിക്കുന്നത്.ഐറിഷ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷനും ആമിയ്ക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ബാങ്ക് അധികൃതര്‍ ഇത്തരമൊരു പരാതിയെ കുറിച്ചു കൂടുതല്‍ പ്രതീകരണം നല്കിയില്ല.മോര്‍ട്ട്‌ഗേജ് കോഡ് ഓഫ് കോണ്‍ടാകറ്റ് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്നു പറഞ്ഞ അവര്‍ ആമി തവണ ഇളവിനായി സമര്‍പ്പിച്ച അപേക്ഷ തള്ളിയിരുന്നതായി സ്ഥിരീകരിച്ചു . 

Scroll To Top