Sunday December 17, 2017
Latest Updates

മോര്‍ട്ട് ഗേജ് ലഭിക്കാന്‍ വാടക നല്‍കിയതിന്റെ തെളിവുകള്‍ പരിഗണിക്കാനുള്ള  യൂ കെ മോഡല്‍ അയര്‍ലണ്ടിലും പ്രാവര്‍ത്തികമാക്കിയേക്കും 

മോര്‍ട്ട് ഗേജ് ലഭിക്കാന്‍ വാടക നല്‍കിയതിന്റെ തെളിവുകള്‍ പരിഗണിക്കാനുള്ള  യൂ കെ മോഡല്‍ അയര്‍ലണ്ടിലും പ്രാവര്‍ത്തികമാക്കിയേക്കും 

ഡബ്ലിന്‍ : വലിയ മോര്‍ട്ട്ഗേജ് അനുവദിക്കുന്നതിന് വ്യക്തിയുടെ വാടക ചരിത്രം കൂടി പരിഗണിക്കേണ്ടതുണ്ടോ ?യുകെയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലാണ് ഇത്തരം ചര്‍ച്ചകള്‍ അയര്‍ലണ്ടിലും സജീവമാക്കിയത്.ഈ ബില്ലിലെ വ്യവസ്ഥകള്‍ അയര്‍ലണ്ടിലും പ്രാവര്‍ത്തികമാക്കാനാകുമോ  എന്നതാണ്  സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

യുകെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ ബിഗ് ഇഷ്യു മാഗസിന്റെ സ്ഥാപകന്‍ കൂടിയായ ലോര്‍ഡ് ജോണ്‍ ബേര്‍ഡാണ് ബില്ല് അവതരിപ്പിക്കുക. ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്താന്‍ വ്യക്തിയുടെ റെന്റല്‍ റെക്കോര്‍ഡുകള്‍ കൂടി പരിഗണിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.മികച്ച വാടക റെക്കോഡുകളുള്ള യുകെ പൗരന്മാര്‍ക്ക് സ്വന്തമായി വീടുള്ളവരെക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ഉദ്ദേശ്യവും ബില്ലിനുണ്ട്.

ഒരു മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍, ഒരു വ്യക്തിയുടെ മുന്‍കാലത്തെ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വായ്പക്ക് അനുയോജ്യമായി വിലയിരുത്തുന്നതിന് കണക്കിലെടുക്കണമെന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് അയര്‍ലണ്ടില്‍ നടക്കുന്നത്.ഇപ്പോള്‍ വായ്പകള്‍ അനുവദിക്കുന്നത് 2015ലെ സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ട്ഗേജ് നിയമങ്ങള്‍ പ്രകാരമാണ് .വായ്പാ തുക മൊത്തം വരുമാനത്തിന്റെ 3.5 മടങ്ങ് തുകയായാണ് അത് പരിമിതപ്പെടുത്തിയിരിക്കുന്നത്.ഇതിനൊപ്പം വാടകയുടെ ചരിത്രം കൂടി പരിഗണിക്കണമോയെന്നതാണ് ഇപ്പോഴത്തെ ആലോചന.

Scroll To Top