Tuesday December 06, 2016
Latest Updates

മോര്‍ട്ട്‌ഗേജ് ടു റെന്റ് സ്‌കീമില്‍ വാടക അടയ്ക്കാത്തവര്‍ കുടുങ്ങും,സര്‍ക്കാരും ബാങ്കുകളും നടപടിയ്ക്ക് ,കൂടുതല്‍ പേര്‍ ഭവന രഹിതരാവേണ്ടി വരുമെന്ന് സന്നദ്ധസംഘടനകള്‍ 

മോര്‍ട്ട്‌ഗേജ് ടു റെന്റ് സ്‌കീമില്‍ വാടക അടയ്ക്കാത്തവര്‍ കുടുങ്ങും,സര്‍ക്കാരും ബാങ്കുകളും നടപടിയ്ക്ക് ,കൂടുതല്‍ പേര്‍ ഭവന രഹിതരാവേണ്ടി വരുമെന്ന് സന്നദ്ധസംഘടനകള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ചില സിറ്റി കൌണ്ടി കൌണ്‍സലുകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഭവന പദ്ധതികളില്‍ നിന്നും കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ ശ്രമമെന്ന് ആരോപണം.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മോര്‍ട്ട്‌ഗേജ് ടു റെന്റ് എന്ന പദ്ധതിയാണ് കടം നല്‍കിയ ധനകാര്യ സ്ഥാപനങ്ങളുടെയും ഭവനഏജന്‍സികളുടെയുംനിലപാടുകളെ തുടര്‍ന്ന് താളക്രമം തെറ്റിയിരിക്കുന്നത്.

ബാങ്കുകളില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ശേഷം അവ തിരിച്ചടയ്ക്കാന്‍ സാമ്പത്തിക ക്ലേശം മൂലം കഴിയാതെ വരുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഈ സ്‌കീം അനുസരിച്ച് മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്ക് ബാങ്കുകളുടെ നിയമനടപടികളില്‍ നിന്നും ഒഴിവാകാനും,അവരവരുടെ വീടുകളില്‍ തന്നെ തുടര്‍ന്ന് താമസിക്കുവാനും സാധിക്കുമായിരുന്നു.

മോര്‍ട്ട്‌ഗേജ് ഉടമ ഇതിനായി വീടിന്റെ ഉടമസ്ഥാവകാശം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കുകയും ,അവര്‍ അത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ക്ക് വില്‍ക്കുകയും വീടിന്റെ മുന്‍ ഉടമസ്ഥരെ അവിടെ തന്നെ വാടകയ്ക്ക് തുടരാന്‍ അനുവദിക്കുകയും ആയിരുന്നു പദ്ധതി.എജന്‌സി വീടിന്റെ ഉടമസ്ഥരായിരുന്നവരില്‍ നിന്നും വാടക പിരിച്ച് കടത്തിലേയ്ക്ക് അടയ്ക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.മോര്‍ട്ട്‌ഗേജ് ഭാരം മൂലം വലയുന്നവര്‍ക്ക് ആശ്വാസം തന്നെയായിരുന്നു പദ്ധതി.

എന്നാല്‍ ഇപ്രകാരം കൌണ്‍സിലുകള്‍ക്കോ എജന്‌സികള്‍ക്കോ കൈമാറിയ വീടുകളുടെ വാടക പോലുംമുമ്പ് വീട്ടുടമകള്‍ ആയിരുന്നവര്‍ അടയ്ക്കാതെ വന്നതോടെ പുതിയയതായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ എജന്‌സികളും കൌണ്‍സിലുകളും മടി കാണിയ്ക്കുകയാണ്.

അഞ്ചു കൌണ്ടി കൌണ്‍സിലുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ഒരൊറ്റ വീടുപോലും ഈ സ്‌കീമില്‍ പെടുത്തി ഏറ്റെടുത്തില്ല.ബാങ്കുകളാവട്ടെ തങ്ങളുടെ ഇടപാടുകാരുടെ മോര്‍ട്ട്‌ഗേജ് കുടിശിക പരിഹരിക്കാനും,ലഘുകരിക്കാനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പരാജയപ്പെട്ടതോടെ വീടുകളുടെ ഇപ്പോഴത്തെ ഉടമസ്ഥരായ സിറ്റി കൌണ്‍സിലുകള്‍ അടക്കമുള്ള ഹൌസിംഗ് ഏജന്‍സികളില്‍ നിന്നും വീടുകള്‍ തിരികെ പിടിയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇത്തരം വീടുകളില്‍ താമസിക്കുന്നവരില്‍ കൂടുതലും കുടിയേറ്റക്കാരും ദുര്‍ബലജനവിഭാഗങ്ങളും ആണെന്നതിനാല്‍ അവര്‍ വാടക കൃത്യമായി അടയ്ക്കാതെ പദ്ധതി മുടങ്ങിയതാണെന്ന സൂചനകള്‍ ചില രാഷ്ട്രീയ നേതാക്കള്‍ മുമ്പ് നല്കിയിരുന്നു.എന്തായാലും കൂടുതല്‍ ഭവന രഹിതരെ സൃഷ്ട്ടിക്കാന്‍ ഇത്തരം നടപടികള്‍ കാരണം ആയേക്കുമെന്നാണ് ഹൗസിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ നല്കുന്ന മുന്നറിയിപ്പ്.

Scroll To Top