Thursday December 08, 2016
Latest Updates

മോര്‍ട്ട്‌ഗേജ് ടാക്‌സ് ഇളവ് പിന്‍വലിക്കാനുള്ള തീരുമാനം ഭവന വാടകയില്‍ വര്‍ദ്ധനവ് വരുത്താനുള്ള ലൈസന്‍സാവുമെന്ന് വിദഗ്ദര്‍

മോര്‍ട്ട്‌ഗേജ് ടാക്‌സ് ഇളവ് പിന്‍വലിക്കാനുള്ള തീരുമാനം ഭവന വാടകയില്‍ വര്‍ദ്ധനവ് വരുത്താനുള്ള ലൈസന്‍സാവുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:മോര്‍ട്ട്‌ഗേജിന് നിലവില്‍ നല്‍കി വരുന്ന ടാക്‌സ് ഇളവ് 2017 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി മൈക്കില്‍ നൂനന്‍ പ്രഖ്യാപിച്ചത് ഭവന മേഖലയില്‍ ആശങ്കകള്‍ക്കിടയാക്കുന്നു.ടാക്‌സിളവില്‍ വരുന്ന കുറവ് വാടക ഇനത്തില്‍ വര്‍ദ്ധിപ്പിച്ചെടുക്കാനാവും വീട്ടുടമകള്‍ ശ്രമിക്കുകയെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍ ആശങ്ക രേഖപ്പെടുത്തുന്നു.

രാജ്യത്തൊട്ടാകെയായി 3,25 000 ഭവന ഉടമകള്‍ക്ക് ഇപ്പോള്‍ മോര്‍ട്ട്‌ഗേജിന് നല്കുന്ന പലിശയ്ക്ക് നികുതി ഇളവ് ലഭിക്കുന്നുണ്ട്.ഒരു മോര്‍ട്ട്‌ഗേജ് ഉടമയ്ക്ക് കുറഞ്ഞത് 850 യൂറോ വരെ ലഭ്യമായിരുന്ന ആനുകൂല്യമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇടത്തരക്കാരായ വീട്ടുകാര്‍ക്ക് പ്രതിമാസം 75 യൂറോയുടെയെങ്കിലും നഷ്ട്ടം ഇത് മൂലം ഉണ്ടാകും.

2012 മുതല്‍ ഘട്ടം ഘട്ടമായി കുറച്ചു വരുന്ന മോര്‍ട്ട്‌ഗേജ് ടാക്‌സ് ഇളവ് 2017 ല്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നു മന്ത്രി നൂനന്‍ പറഞ്ഞു.

വീട് വാങ്ങി വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതികള്‍ മുമ്പ് നിലവിലുണ്ടായത് പ്രയോജനപ്പെടുത്തിയ നൂറു കണക്കിന് അയര്‍ലണ്ടില്‍ ഉണ്ട്.മോര്‍ട്ട്‌ഗേജ് ടാക്‌സ് ഇളവ് പിന്‍വലിക്കുന്നതോടെ ഇത്തരം വീട്ടുടമകളും,എസ്റ്റേറ്റ് ഏജന്റുമാരും വാടക വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുമെന്നു ഭവനമേഖലയിലെ വിദഗ്ദര്‍ അഭിപ്രായപെടുന്നു.ഇപ്പോള്‍ തന്നെ വാടക വര്‍ദ്ധിപ്പിക്കാന്‍ ഇതൊരു കാരണമായി വീട്ടുടമകള്‍ ഉന്നയിക്കുന്നുണ്ട്.രാജ്യത്തെ അഞ്ചില്‍ രണ്ട് വീടുകളും വാടകവീടുകളാണ് ഇപ്പോള്‍.

ആനുകൂല്യങ്ങള്‍ നഷ്ട്ടപെടുന്നത് പുതിയ വാടക വീടുകള്‍ നിര്‍മ്മിക്കാന്‍ ഭവന ഉടമകളെയും നിരുത്സാഹപ്പെടുത്തിയേക്കും.ചുരുക്കത്തില്‍ ടാക്‌സ് റിലീഫ് നിര്‍ത്തലാക്കാനുള്ള തീരുമാനം ഏറ്റവും അധികം ബാധിക്കുക വാടകയ്ക്ക് താമസിക്കുന്നവരെയായിരിക്കും.

വാടക വര്‍ദ്ധനവിനെതിരെ പി ആര്‍ ടി ബിയില്‍ വരുന്ന പരാതികളില്‍ ബഹു ഭൂരിപക്ഷം പരാതികളെയും വീട്ടുടമകള്‍ പ്രതിരോധിക്കുന്നത് മോര്‍ട്ട്‌ഗേജ് ടാക്‌സ് ഇളവ് പിന്‍വലിച്ച കാരണത്താലാണെന്ന് പി ആര്‍ ടി ബിയിലെ അഭിഭാഷകര്‍ സൂചിപ്പിക്കുന്നു.

Scroll To Top