Friday January 20, 2017
Latest Updates

മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് :ബാങ്കുകളെ മാറ്റി വായ്പാ നിരക്കുകള്‍ കുറയ്ക്കണമെന്ന് ഉപദേശിച്ച് ധനകാര്യ മന്ത്രി

മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് :ബാങ്കുകളെ മാറ്റി വായ്പാ നിരക്കുകള്‍ കുറയ്ക്കണമെന്ന് ഉപദേശിച്ച് ധനകാര്യ മന്ത്രി

ഡബ്ലിന്‍:വേരിയബിള്‍ റേറ്റ് വായ്പ്പകളെടുക്കുന്നവര്‍ ഏറ്റവും മികച്ച ഡീല്‍ എവിടെയാണ് ലഭിക്കുന്നതെന്ന് അന്വേഷിച്ച് കണ്ട് പിടിക്കണമന്ന് ധനകാര്യമന്ത്രി മൈക്കില്‍ നൂനന്‍. പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് ബാങ്കുകളെ നിര്‍ബന്ധിക്കുന്ന നേരിട്ടുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ വേണ്ടെന്നു വെച്ചതായി നൂനന്‍ പറഞ്ഞു. ഇത്തരം ഒരു നീക്കം വീട്ടുടമകള്‍ക്ക് ലഭിക്കുന്ന ‘ചോയിസുകള്‍’ ഇല്ലാതാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 

ജനങ്ങള്‍ ലോണ്‍ നല്‍കുന്നവരെ മാറാന്‍ മടികാണിക്കുന്നത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല.മറ്റൊരു ബാങ്കിലേയ്ക്ക് വായ്പ മാറ്റി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഫിക്‌സഡ് റേറ്റിലേക്ക് മാറിയാല്‍ നല്ല ലാഭം ഉണ്ടാക്കാന്‍ കഴിയും.പക്ഷേ ഇപ്പോഴും ആളുകള്‍ക്ക് ലോണെടുത്ത ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേയ്ക്ക് അതേ ലോണ്‍ മാറാന്‍ മടിയാണ്’. നൂനന്‍ പറയുന്നു.സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോയാല്‍, ബാങ്കുകള്‍ പുതിയ വായ്പ്പകള്‍ നല്‍കാതെയാകുമെന്നും, പുതിയ ബാങ്കുകള്‍ വായ്പ്പ നല്‍കാന്‍ മടിക്കുമെന്നും അത് ജനങ്ങളെ തന്നെയാവും ബാധിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തന്റെ ഇത് വരെയുള്ള ശ്രമങ്ങള്‍ക്ക് ഫലം ഉണ്ടായിട്ടുണ്ടെന്ന് നൂനന്‍ അവകാശപ്പെടുന്നു. താന്‍ ഒരു പാട് ശ്രമങ്ങള്‍ നടത്തിയെന്നും, അതിലൂടെ എ ഐ ബി യുടെ റേറ്റ് താഴ്ത്താന്‍ കഴിഞ്ഞതിനാല്‍, അവിടെ നിന്ന് 3.65 ശതമാനത്തിന് ജനങ്ങള്‍ക്ക് ഇപ്പോള്‍ പണം ലഭിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. താന്‍ സംസാരിച്ച എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറയക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്,എങ്കിലും വായ്പയ്ക്കായും ,മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗിനായും ഇടപാടുകാര്‍ യുക്തമായത് തിരഞ്ഞെടുക്കണം എന്ന് നൂനന്‍ പറഞ്ഞു.

Scroll To Top