Thursday September 21, 2017
Latest Updates

അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് സ്വിച്ചിങ് എളുപ്പമാക്കാന്‍ പുതിയ നിയമം വരുന്നു

അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് സ്വിച്ചിങ് എളുപ്പമാക്കാന്‍ പുതിയ നിയമം വരുന്നു

ഡബ്ലിന്‍:മോര്‍ട്ട്ഗേജ് സ്വിച്ചിങ് എളുപ്പമാക്കാന്‍ ബാങ്കുകള്‍ക്കു മേല്‍ പുതിയ നിയമം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക്. ലാഭകരമായ രീതിയില്‍ മോര്‍ട്ട് ഗേജ് ഉടമകളുടെ തിരിച്ചടവിന്റെ ബാധ്യത കുറയ്ക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

സെന്‍ട്രല്‍ ബാങ്ക് കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം വെറും 4% പേര്‍ മാത്രമാണ് പുതിയ ലെന്‍ഡറിലേയ്ക്ക് മോര്‍ട്ട്ഗേജ് മാറ്റാന്‍ നിലവില്‍ തയ്യാറായിട്ടുള്ളത്. നിയമത്തിന്റെ നൂലാമാലകളാണ് മോര്‍ട്ട്ഗേജ് സ്വിച്ചിങ്ങില്‍ നിന്നും ആളുകളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് കരുതുന്നു. പുതിയ നിയമ പ്രകാരം ബാങ്കുകള്‍ സ്വിച്ചിങ്ങിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം യൂറോസോണില്‍ ഏറ്റവും കൂടുതല്‍ വേര്യബിള്‍ റേറ്റ് അടയ്ക്കേണ്ടിവരുന്ന 350,000ഓളം പേര്‍ അയര്‍ലണ്ടിലുണ്ട്. മോര്‍ട്ട്ഗേജ് സ്വിച്ച് ചെയ്യുന്നതില്‍ വ്യക്തതില്ലാത്തതിനാല്‍ ഭൂരിപക്ഷവും അതിന് ശ്രമിക്കുന്നുമില്ല. ഇത് വലിയ തുക തിരിച്ചടവായി ചെലവിടാന്‍ കാരണമാകുന്നു.

സ്വിച്ചിങ് എളുപ്പമാക്കുന്നതിനുള്ള നിയമം ഒക്ടോബറോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top