Wednesday January 17, 2018
Latest Updates

മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് വഴി എങ്ങനെ പണം ലഭിക്കാം?അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു മാര്‍ഗരേഖ

മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് വഴി എങ്ങനെ പണം ലഭിക്കാം?അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു മാര്‍ഗരേഖ

ര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വായ്പ്പ എടുത്തിട്ട്, മറ്റൊന്നും അന്വേഷിക്കാതെ വെറുതെ തവണകള്‍ അടച്ചു കൊണ്ടിരിക്കുക മാത്രമാണോ നിങ്ങള്‍ ചെയ്യുന്നത് ? അങ്ങനെയാണെങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ അടയ്ക്കണ്ടതിലും അധികം പണം അടച്ചു കൊണ്ടിരിക്കുകയാവാം. മറ്റേതെങ്കിലും ഒരു ബാങ്കില്‍ മെച്ചപ്പെട്ട വായ്പ്പാ പദ്ധതി കാണാന്‍ നിങ്ങള്‍ക്ക് കഴിയുന്നെങ്കില്‍, നിങ്ങള്‍ അവിടേക്ക് മാറും മുമ്പ് എന്ത് ചെയ്തു തരാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് നിലവിലെ ബാങ്കിനോട് വിലപേശാം. ഓര്‍ക്കണം..വായ്പ്പ എടുത്തവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് തന്റെ ഭവന വായ്പ്പ മാറ്റുന്നതിലൂടെ പണം ലാഭിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റാരുമല്ല സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് ആണ്.

ധനമന്ത്രി മൈക്കില്‍ നൂനന്‍ കഴിഞ്ഞ ദിവസം രാജ്യത്തെ മോര്‍ട്ട്‌ഗേജ് ഉടമകളോട് ചോദിച്ച ഒരു ചോദ്യമുണ്ട്.നിങ്ങള്‍ക്ക് ഇതൊന്നും അറിയാതിരുന്നിട്ടാണോ നിങ്ങള്‍ ബാങ്ക് മാറാത്തത്?അടയ്‌ക്കേണ്ട തുകയില്‍ മാസം തോറും അറുപത് മുതല്‍ 250 യൂറോ വരെ ലാഭം ലഭിക്കുമെന്നറിഞ്ഞിട്ടും അത് പ്രയോജനപ്പെടുത്താത്തതിലാണ് ധനമന്ത്രിയുടെ സങ്കടം.

അയര്‍ലണ്ടില്‍ നൂറുകണക്കിന് മലയാളികള്‍ അടക്കം നിരവധി ഇന്ത്യാക്കാര്‍ വീട് വാങ്ങിയിട്ടുണ്ട്.പക്ഷെ മോര്‍ട്ട്‌ഗേജ്   ഉള്ള ഇന്ത്യാക്കാരില്‍ അധികം പേരും മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗിനെ കുറിച്ചു ഒരിക്കല്‍ പോലും അന്വേഷിക്കാത്തവരാണ് എന്നാണ് എ ഐ ബി യിലെ ബാംഗ്ലൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന്‍ പറയുന്നത്.ഇതിന്റെ പിന്നാലെയുള്ള നൂലാമാലകളെ നേരിടാനുള്ള താത്പര്യക്കുറവും, സമയക്കുറവുമൊക്കെ  ഇതിനു കാരണമാവുന്നുണ്ട്.
നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗിനായി ആദ്യം ചെയ്യേണ്ടത്
1)എനിക്ക് വായ്പ്പ മാറാന്‍ യോഗ്യതയുണ്ടോ? 
2) മാറുന്നത് കൊണ്ട് ലാഭം ഉണ്ടാവുമോ? 
3) മാറുന്നതിന് മുമ്പ് ഉറപ്പാക്കേണ്ട ചെക്ക് ലിസ്റ്റ് എന്താണ് 
4) എങ്ങനെയാണ് ഭവന വായ്പ്പയുടെ ബാങ്ക് മാറേണ്ടത് ? 
1. എനിക്ക് ബാങ്ക് മാറാന്‍ യോഗ്യത ഉണ്ടോ? 
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ താഴെപ്പറയുന്ന വസ്തുതകളെക്കുറി്ച്ച് നിങ്ങള്‍ക്ക് ശരിയായ അറിവ് വേണം: 
@ നിങ്ങളുടെ ലോണ്‍ ടു വാല്യൂ അനുപാതം ( എല്‍ ടി വി റേഷ്യോ), നിങ്ങള്‍ എത്ര പണം വായ്പ്പയില്‍ തിരിച്ചടയ്ക്കണം എ്ന്നതും നിങ്ങളുടെ വീടിന് എ്ന്ത് വിലകിട്ടും എ്ന്നതും തമ്മിലുള്ള അനുപാതമാണ് ഇത്. നിങ്ങളുടെ ലോണ്‍ അണ്ടര്‍റൈറ്റ് ചെയ്യുന്നതിന് മുമ്പ് ബാങ്ക് ഈ അനുപാതം പരിശോധിക്കും. കുറഞ്ഞ എല്‍ ടി വി റേഷ്യോ ഉള്ള ആള്‍ക്കേ കുറവ് വായ്പ്പാ നിരക്ക് ലഭിക്കൂ. 
@ ഐറിഷ് ബാങ്കുകള്‍ നിലവിലുള്ള ഒരു വായ്പ തങ്ങളുടെ ബാങ്കിലേക്ക് സ്വീകരിക്കണമെങ്കില്‍ കുറഞ്ഞത് 30,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കി വേണം. 
@ കഴിഞ്ഞ 12 മാസങ്ങളില്‍ നിങ്ങള്‍ മുടക്കം കൂടാതെ വായ്പ്പ തവണകള്‍ അടച്ചിരിക്കണം 
@ പുതിയ ബാങ്കിന്റെ, വായ്പ്പ എടുക്കുന്ന ആളിന്റെ വരുമാനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാവണം.മുമ്പ് വായ്പ്പ എടുത്തതിനു ശേഷം വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പുതിയ ബാങ്ക് വായ്പ്പ ഏറ്റെടുക്കാന്‍ പ്രയാസമായിരിക്കും. 
@ നിലവില്‍ വായ്പ്പ നല്‍കിയിരിക്കുന്ന ബാങ്കുമായി, ഒരു ഫിക്‌സ്ഡ് റ്റേ്‌റ് കോണ്‍ട്രാക്ടില്‍ നിങ്ങളുടെ വായ്പ്പ ലോക്ക് ചെയ്തിട്ടുണ്ടാവരുത്. 
@ ഒരു ഐറിഷ് ക്രെഡിറ്റ് ബ്യൂറോ പരിശോധിക്കുമ്പോള്‍,ആദ്യ വായ്പ്പയ്ക്ക ശേഷം നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകളോ ലോണുകളോ എടുത്തിട്ട് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടാവരുത്.
@നിങ്ങള്‍ ചീപ്പ് ട്രാക്കര്‍ മോര്‍ട്ട്‌ഗേജില്‍, നിങ്ങള്‍ക്ക് കുടിശ്ശിഖ ഉണ്ടെങ്കില്‍ മാറാന്‍ നിങ്ങള്‍ക്ക് യോഗ്യത ഇല്ല. 
@ നിങ്ങള്‍ വായ്പ്പയുടെ ഒരു നിശ്ചിത കാലയളവ് ലംഘിക്കുകയാണ് എങ്കില്‍ നിങ്ങള്‍ ഒരു പിഴ ഒടുക്കേണ്ടി വരും. വായ്പ്പ മാറും മുമ്പ് ഈ പിഴ എത്ര വരുമെന്ന് പരിശോധിക്കുക
2. മാറുന്നത് കൊണ്ട് എനിക്ക് ലാഭമുണ്ടോ? 
@ഇതിനായി നിങ്ങള്‍ക്ക് ഒരു മോര്‍ട്ട് ഗേജ് ഫിനാന്‍ഷ്യല്‍ അഡ്വൈസറുടെ സേവനം തേടാം.നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗിനെ പറ്റി കൃത്യമായ ധാരണ നല്‍കാന്‍ അദ്ദേഹത്തിനായേക്കും.അഥവാ consumerhelp.ie യുടെ മോര്‍ട്ട്‌ഗേജ് കംപാരിസണ്‍ ടൂള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ അതില്‍ നിങ്ങളുടെ വീടിന്റെ മാര്‍ക്കറ്റ് വില, ഇനി അടച്ചു തീര്‍ക്കാനുള്ള വായ്പ്പ, നിലവിലെ മാസ തവണയുടെ തുക എന്നിവ ഈ ടൂളില്‍ എന്റര്‍ ചെയ്താല്‍ മതി. നിലവില്‍ നിങ്ങള്‍ അടയ്ക്കുന്ന തുകയും ഇതേ സമയം തന്നെ മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് തിരിച്ചടവ് സ്‌കീമുകളും നിങ്ങള്‍ക്ക് കാണാം. ഓരോന്നിലും മാസവും വായ്പ്പതീരുന്നത് വരെയും അടയ്‌ക്കേണ്ടി വരുന്ന തുകയുടെ വിവരം ഈ ടൂളില്‍ നിന്ന് ലഭിക്കും. 
ഉദാഹരണത്തിന്, നിങ്ങള്‍ ഇനി 250, 000 യൂറോ അടയ്ക്കാനുണ്ട്, വീടിന് മാര്‍ക്കറ്റ് വില 350,000 യൂറോ ഉണ്ട്. 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. വേരിയബിള്‍ ഇന്ററസ്റ്റ് റേറ്റ് പ്രകാരം മാസം അടച്ചു കൊണ്ടിരിക്കുന്നത് 1,400 യൂറോ. ഈ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ ഈ ടൂളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, കുറഞ്ഞ പലിശ നിരക്കിലേക്ക് മാറിയാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 73 യൂറോയും മൊത്തം തിരിച്ചടവില്‍ 22,000 യൂറോയും ലാഭിക്കുവാന്‍ സാധിക്കും.
3 വായ്പ്പമാറുന്നതിന് മുമ്പുള്ള ചെക്ക് ലിസ്റ്റ് 
@ വായ്പ്പയെ മൊത്തത്തില്‍ വിലയിരുത്താതെ, സൗജന്യ ലീഗല്‍ ചിലവുകള്‍, ഇന്‍ഷ്വറന്‍സില്‍ കിഴിവോ തുടങ്ങിയ ഫ്രീബീകളില്‍ വശംവദര്‍ ആകരുത്. തുടക്ക പാക്കേജുകളില്‍ ലാഭം കിട്ടാം പക്ഷേ ദീര്‍ഘകാല തിരിച്ചടവ് കൂടുതല്‍ ആണെങ്കില്‍ അത് നിങ്ങള്‍ക്ക് നഷ്ട്ം ആണ്. 
@ നിങ്ങള്‍ക്ക് വായ്പ്പമാറാന്‍ കഴിയുമെങ്കില്‍, ലീഗല്‍ ഫീ ഉള്‍പ്പടെയുള്ള ചിലവുകള്‍ പുതിയ ബാങ്കിലും ഉ്ണ്ടാവും. ഈ ഇനത്തില്‍ നഷ്ടം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ നിലവിലെ വായ്പ്പയ്ക്കായില്‍ ഇതിനൊക്കെ ആയ പണവും പുതിയ ചിലവുകളും താരതമ്യം ചെയ്തു നോ്ക്കണം. ഇവയാണ് ആ ചിലവുകള്‍
1. ഫിക്‌സഡ് റേറ്റ് ലംഘിക്കുംമ്പോഴുള്ള റിഡംപ്ഷന്‍ ഫീസ്
2. പുതിയ ബാങ്ക് ലീഗല്‍ ഫീസ് വഹിക്കാം എന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ , അവര്‍ യഥാര്‍ത്ഥത്തില്‍ എത്ര രൂപ വഹിക്കും എ്ന്നു പരിശോധിക്കുക. യഥാര്‍ത്ഥ ലീഗല്‍ ചിലവുകള്‍ അതിലും കൂടുതല്‍ ആണെങ്കില്‍ ബാക്കി പണം നിങ്ങള്‍ നല്‍കേണ്ടി വരും. 
3. പുതിയ ബാങ്കിന് പുതിയ വാലുവേഷന്‍ റിപ്പോര്‍ട്ട് വേണം. ഇത് സാധാരണ നിങ്ങളില്‍ നിന്നാണ് ഈടാക്കുന്നത്. 
4. മൊത്തം വായ്പ്പയുടെ 0.5 ശതമാനം ലോണ്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രോഡക്ട് ഫീസായി ചില ബാങ്കുകള്‍ ഈടാക്കും. ഇത് പരിശോധിക്കുക.
5. വായ്പ്പാ ഉപദേശം നല്‍കുന്നതിന് ചില ബ്രോക്കര്‍മാര്‍ക്ക് ഫീസ് നല്‍കേണ്ടി വരും.
6. ചില ബാങ്കുകള്‍ വായ്പ്പ ലഭിക്കുന്നതിന് മുമ്പുള്ള അധിക സേവനങ്ങള്‍ക്കായി അഡ്മിനിസ്‌ട്രേഷന്‍ ഫീസ് ഈടാക്കും. കാലാവധി മാറ്റുന്നതിനും ഈ ഫീസ് ചുമത്താം. നിങ്ങള്‍ വായ്പ്പാ അപേക്ഷയുമായി തുടര്‍ന്ന മുന്നോട്ട് പോയില്ലെങ്കില്‍ ഈ പണം തിരികെ ലഭിക്കില്ല. 
7. നിങ്ങള്‍ ഒരു മികച്ച പലിശ നിരക്ക് കണ്ടെത്തിയാല്‍, നിലവിലുള്ള ബാങ്കിനെ അത് അറിയിക്കുക. അവര്‍ ഇതേ നിരക്ക് നല്‍കാന്‍ തയ്യാറാണോ എ്ന്ന് അറിയുക. 
8. നിലവിലെ ബാങ്ക് ഈ നിരക്ക് തരാന്‍ തയ്യാറല്ലെങ്കില്‍ മാറാന്‍ തയ്യാറായിക്കൊള്ളൂ.
സാമ്പത്തിക ഉപദേശം ഇതിനായി തേടേണ്ടതുണ്ട്. സെന്‍ട്രല്‍ബാങ്ക്‌സ് രെജിസറ്റേഴസ് വെബ് സൈറ്റില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കും.
4. എങ്ങനെയാണ് മാറേണ്ടത് ?
നിലവിലുള്ള ബാങ്കില്‍ തന്നെ പുതിയ ഒരു പലിശ നിരക്കിലേക്ക് നിങ്ങള്‍ മാറുകയാണ് എങ്കില്‍ നിങ്ങളുടെ കരാറിലെ മാറ്റം ഉറപ്പിക്കുന്ന ഒരു കത്ത് അവര്‍ നിങ്ങള്‍ക്ക് നല്‍കും. 
പുതിയ ഒരു ബാങ്കിലേക്ക് ആണ് നിങ്ങള്‍ മാറുന്നതെങ്കില്‍, പുതിയ ഒരു വായ്പ്പയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള എല്ലാ നടപടിക്രമങ്ങളും നിങ്ങള്‍ പൂര്‍ത്തിയാക്കണം. പുതിയ ബാങ്കിലേക്ക് മാറുന്നതിന് മുമ്പ് റിഡംപ്ഷന്‍ സംഖ്യകള്‍ ലഭിക്കുന്നതിനായി നിലവിലെ വായ്പ്പ വീട്ടണം. പുതിയ വായ്പ്പയ്ക്ക് രണ്ട് രീതിയില്‍ അപേക്ഷിക്കാം. നേരിട്ടും ബ്രോക്കര്‍ മുഖേനയും. രേഖകളും വ്യക്തിപരമായ വിവരങ്ങളും ഏതാണ്ട് എല്ലാ ബാങ്കിലും ഒരു പോലെയാണ്. തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍, തൊഴില്‍ സംബന്ധമായ രേഖകള്‍, വേണ്ട തുക, ആവ്ശ്യം തുടങ്ങിയ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക.

വായ്പ്പ അനുവദി്ച്ചു കിട്ടുന്നതിന് കൃത്യമായ സമയ പരിധി ഇല്ല. വിവരങ്ങള്‍ ശേഖരിക്കുന്നതിനും നടപടി ക്രമങ്ങള്‍ക്കുമായി ഒന്നോ രണ്ടോ മാസങ്ങള്‍ എടുത്തേക്കാം.

അടുത്ത നടപടിയെന്ന നിലയില്‍ മിക്ക ബാങ്കുകളും തത്വത്തില്‍ ഒരു സമ്മതം തന്നേക്കാം. ബാങ്കില്‍ നിന്നുള്ള എല്ലാ എഴുത്തുകുത്തുകളുടേയും വിവരങ്ങള്‍ സുരക്ഷിതമായി വെക്കുക. വായ്പ്പ ശരിയായിക്കഴിഞ്ഞാല്‍ ബാങ്ക് നിങ്ങളോട് ഒരു ഡയറക്ട് ഡെബിറ്റ് പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. അങ്ങനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് തവണകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് സാധിക്കും. 

മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് ആവശ്യങ്ങള്‍ക്കായി മലയാളികള്‍ അടക്കമുള്ള ക്വാളിഫൈഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍മാരുടെ സേവനം ഇപ്പോള്‍ അയര്‍ലണ്ടില്‍ ലഭ്യമാണ്.ഡബ്ലിനിലെ സൈജു തോമസ് ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ്. രണ്ടാഴ്ച്ച മുതല്‍ ഒരു മാസം വരെയുള്ള സമയപരിധിയിയ്ക്കുള്ളില്‍ മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് പുതിയ ബാങ്കിലേയ്ക്ക് മാറ്റി നല്‍കുന്നതിനുള്ള സേവനങ്ങള്‍ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.നൂറോളം മലയാളികള്‍ ഇതിനുള്ളില്‍ തന്നെ മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് സേവനം ഉപയോഗിച്ചു കഴിഞ്ഞതായി ഇദ്ദേഹം അറിയിച്ചു.മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സൈജു തോമസിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.(ഫോണ്‍ 0871467602)
RELATED NEWS
മോര്‍ട്ട്‌ഗേജ് സ്വിച്ചിംഗ് :ബാങ്കുകളെ മാറ്റി വായ്പാ നിരക്കുകള്‍ കുറയ്ക്കണമെന്ന് ഉപദേശിച്ച് ധനകാര്യ മന്ത്രി

http://irishmalayali.com/mortgage-switching-news/

 

Scroll To Top