Wednesday December 07, 2016
Latest Updates

മോര്‍ട്ട്‌ഗേജ് :ജപ്തി നടപടികള്‍ ഊര്‍ജിതമാക്കി,59000 കുടിശികക്കാര്‍ ,ലിമറിക്കില്‍ ജപ്തിക്കെത്തിയത് 219 വീടുകള്‍

മോര്‍ട്ട്‌ഗേജ് :ജപ്തി നടപടികള്‍ ഊര്‍ജിതമാക്കി,59000 കുടിശികക്കാര്‍ ,ലിമറിക്കില്‍ ജപ്തിക്കെത്തിയത് 219 വീടുകള്‍

ലീമറിക്ക് :അയര്‍ലണ്ടിലെ കൂട്ട ജപ്തിക്കെതിരായ പ്രതിഷേധങ്ങള്‍ മുറുകുന്നു. ബാങ്കുകള്‍ തുടരുന്ന ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഭീഷണി നേരിടുന്ന കുടുംബങ്ങളുടെയും ക്യാംപെയ്ന്‍ നടത്തുന്നവരുടെയും പ്രധാന ആവശ്യം. 

മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ മുടക്കം വരുത്തിയിട്ടുള്ള ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രതിപക്ഷ ബില്ലിനെ ക്യാബിനറ്റ് എതിര്‍ത്തു. ജോയിന്റ് ഒയിറാക്ടസ് കമ്മറ്റിക്ക് ഈ പ്രശ്‌നം കൈമാറാനാണ് മന്ത്രിമാരുടെ തീരുമാനം. 

സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള കണക്കുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ 9000 വീടുകള്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയത്. 2013ലെ കണക്കുകളുമായി തട്ടിച്ചുനോക്കിയാല്‍ ഇത് മൂന്നിരട്ടിയാണ്. ആകെ 59000 മോര്‍ട്ട്‌ഗേജ് അക്കൌണ്ടുകള്‍ കുടിശികയിലാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉള്ളത്.ഇതില്‍ 25000 ലോണുകളും ഇത് തിരിച്ചടയ്ക്കാനുള്ള ശേഷിയില്ലാത്തവരാണ്. അതുകൊണ്ട് തന്നെ ബാങ്കുകള്‍ അയക്കുന്ന നോട്ടീസുകള്‍ അവര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ബാങ്കുമായി ബന്ധപ്പെടാനോ സാവകാശം ചോദിക്കാനോ ഇളവ് ചോദിക്കാനോ ചെന്നാല്‍ വീട് പോകുമെന്ന കാര്യം ഉറപ്പ്. 
ഇന്നലെ ലീമറിക്കില്‍ മാത്രം 219 വീടുകളാണ് ലേലത്തിന് കോടതി മുമ്പാകെ എത്തിയത്.ഇതില്‍ ബഹുഭൂരിപക്ഷവും ബാങ്കുകളുമായി അന്തിമ നിമിഷം ധാരണയിലെത്തി ജപ്തിയ്ക്കുള്ള തിയതി നീട്ടിയെടുത്തു.ബാക്കിയുള്ളവര്‍ താമസത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കോടതി നിര്‍ദേശിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കമ്മീഷന്‍ ചെയ്ത കിയാന്‍ റിപ്പോര്‍ട്ട് ഉടനടി നടപ്പാക്കണമെന്ന് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് ഓര്‍ഗണൈസേഷന്റെ ഡേവിഡ് ഹാള്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് താങ്ങാവുന്നത് അവര് അടയ്ക്കും, പിന്നീടുള്ളത് ലോക്കല്‍ അഥോറിക്കകള്‍ സബ്‌സിഡിയായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Scroll To Top