Wednesday May 24, 2017
Latest Updates

ഫിയനാഫാള്‍-ഫിനഗേല്‍ തര്‍ക്കത്തിനിടയിലും മോര്‍ട്ട് ഗേജ് പലിശ നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയേക്കും

ഫിയനാഫാള്‍-ഫിനഗേല്‍ തര്‍ക്കത്തിനിടയിലും മോര്‍ട്ട് ഗേജ് പലിശ നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയേക്കും

ഡബ്ലിന്‍:മോര്‍ട്ട്‌ഗേജിലും ജാമ്യ വ്യവസ്ഥകളിലും മാറ്റം വരുത്താനുള്ള നയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ബില്ലിന് അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഫിയനാ ഫാളിന്റെ താത്പര്യപ്രകാരമുള്ള ബില്ലിനോട് പക്ഷെ ഭരണപക്ഷത്തിന് പൂര്‍ണ്ണയോജിപ്പില്ല.
പണയനിരക്കുകളില്‍ കുറവ് വരുത്താന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എങ്കിലും ഈ പദ്ധതികള്‍ അപര്യാപ്തമാണെന്നാണ് ധനകാര്യമന്ത്രി മൈക്കിള്‍ നൂനന്‍ അഭിപ്രായപ്പെടുന്നത്.കാരണം നിരക്ക് കുറക്കുന്നത് വന്‍ മത്സരത്തിനിടയാക്കും.

മൂന്ന് ലക്ഷത്തിലധികം പേര്‍ക്കായി 40 ബില്യണ്‍ യൂറോ ആണ് വിവിധ ബാങ്കുകളിലായി നിലവില്‍ കടം ഉള്ളത്. കടങ്ങള്‍ തീര്‍ക്കുന്നതിനായാണ് ഫിനാന ഫെയില്‍ പാര്‍ട്ടി ഇത്തരമൊരു നയംആവശ്യപ്പെടുന്നത്. പണയത്തില്‍ 0.5 ശതമാനം കുറച്ച് നല്‍കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് സഹായം ചെയ്യും.650 യൂറോ വരെ കുറവ് ഓരോ കുടുംബത്തിനും ഇതുവഴി ലാഭം ലഭിച്ചേക്കും.

വീട് പണയപ്പെടുത്തിയുള്ള വായ്പകളില്‍ തിരിച്ചുപിടിക്കുമ്പോള്‍ കമ്പോള തകര്‍ച്ച നേരിടുന്നുണ്ടോ എന്നും സെന്‍ട്രല്‍ ബാങ്ക് പരിശോധിക്കണ്ടേതാണ് എന്ന് ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.

Scroll To Top