Saturday December 03, 2016
Latest Updates

സെന്‍ട്രല്‍ ബാങ്ക് വായ്പാനയം ജനങ്ങള്‍ക്ക് തിരിച്ചടി; വീട് വാങ്ങുന്ന മലയാളികളടക്കം ഡബ്ലിന്‍ വിട്ട് അയല്‍ കൗണ്ടികളിലേയ്ക്ക് കുടിയേറുന്നു

സെന്‍ട്രല്‍ ബാങ്ക് വായ്പാനയം ജനങ്ങള്‍ക്ക് തിരിച്ചടി; വീട് വാങ്ങുന്ന മലയാളികളടക്കം ഡബ്ലിന്‍ വിട്ട് അയല്‍ കൗണ്ടികളിലേയ്ക്ക് കുടിയേറുന്നു

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വായ്പാ നയം ജനങ്ങളെ വലയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനില്‍ ജോലി ചെയ്യുന്നവരെയാണ് പുതിയ വായ്പാ നിയന്ത്രണങ്ങള്‍ ഏറെ ബാധിക്കുന്നത്.

ഡബ്ലിനില്‍ വലിയ വിലയ്ക്ക് വീടു വാങ്ങാനായി വായ്പയെടുക്കാന്‍ കഴിയാത്തവര്‍ ലഭ്യമാകുന്ന തുക കൊണ്ട് മറ്റ് കൗണ്ടിയില്‍ വീടുകള്‍ വാങ്ങി ദിവസേന മണിക്കൂറുകള്‍ യാത്ര ചെയ്ത് നഗരത്തിലെത്തുന്നത് പതിവായിരിക്കുകയാണ്. ഇത് ദ്രോഗഡ,ഡണ്ടല്‍ക്, പോര്‍ട്ട്‌ലീഷ് ,വാട്ടര്‍ഫോഡ് എന്നിവിടങ്ങളില്‍ വീടുകളുടെ വില ഉയരാനും കാരണമായിട്ടുണ്ട്.മലയാളികള്‍ അടക്കം നിരവധി കുടിയേറ്റക്കാരാണ് കില്‍ഡയര്‍ അടക്കമുള്ള കൌണ്ടികളിലേയ്ക്ക് വീട് വാങ്ങാന്‍ സ്ഥലം മാറുന്നത്.അതേ സമയം ഡബ്ലിന്‍ നഗരത്തോട് താരതമ്യേനെ അടുത്തു കിടക്കുന്ന ബ്രേ അടക്കമുള്ള കൌണ്ടി വിക്ലോയിലേയ്ക്ക് താമസം മാറുന്നവര്‍ കുറവാണ് താനും.കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ അമ്പതോളം മലയാളി കുടുംബങ്ങളാണ് മറ്റു കൌണ്ടികളിലേയ്ക്ക് ഡബ്ലിനില്‍ നിന്നും താമസം മാറ്റിയത്.

ഡബ്ലിനില്‍ ആദ്യമായി വീടു വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറയുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്.

ലഭിക്കുന്ന ശമ്പളത്തിന്റെ 3.5 ഇരട്ടിയാണ് ഇപ്പോഴത്തെ നിയമമനുസരിച്ച് ലോണെടുക്കാന്‍ കഴിയുക. അങ്ങനെയെങ്കില്‍ ശരാശരി 40,000 യൂറോ വരുമാനമുള്ള ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി ലോണ്‍ 140,000 യൂറോയാണ്. ഇതാകട്ടെ ഡബ്ലിനില്‍ ഒരു സിംഗിള്‍ റൂം ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ പോലും തികയില്ല.രണ്ടു പേര്‍ക്കും ജോലിയുള്ളവരാണെങ്കില്‍ പോലും മറ്റു കൌണ്ടികളില്‍ ലഭിക്കുന്നത്ര സൗകര്യം ഉള്ള വീടുകള്‍ ഡബ്ലിനില്‍ ലഭിക്കില്ല. അതിനാല്‍ ഡബ്ലിനില്‍ നിന്നും ശരാശരി ഒരു മണിക്കൂറെങ്കിലും യാത്രയ്ക്ക് വേണ്ടിവരുന്ന സ്ഥലങ്ങളാണ് ഇപ്പോള്‍ പലരും വീട് വാങ്ങുന്നതിനായി തിരഞ്ഞെടുക്കുന്നത്.

Scroll To Top