Tuesday December 06, 2016
Latest Updates

മൂന്ന് ലക്ഷം യൂറോയുടെ വീട് വാങ്ങിയാല്‍ മുപ്പതിനായിരം യൂറോയുടെ ഡിപ്പോസിറ്റ് മതി,നേരിയ ഇളവുകളുമായി മോര്‍ട്ട്‌ഗേജ് പോളിസിയില്‍ ഭേദഗതി

മൂന്ന് ലക്ഷം യൂറോയുടെ വീട് വാങ്ങിയാല്‍ മുപ്പതിനായിരം യൂറോയുടെ ഡിപ്പോസിറ്റ് മതി,നേരിയ ഇളവുകളുമായി മോര്‍ട്ട്‌ഗേജ് പോളിസിയില്‍ ഭേദഗതി

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് 10% ആയി കുറയ്ക്കാനുള്ള നിര്‍ദേശം സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.നിലവില്‍ 220,000 യൂറോ വരെ വിലയുള്ള വീടുകള്‍ വാങ്ങുന്നതിനായി, തുകയുടെ 10% മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് ഉപഭോക്താവ് മുടക്കണം എന്നതായിയിരുന്നു നിലവിലുള്ള വ്യവസ്ഥ.ഇനി മുതല്‍ ഏത് പരിധിയിലുള്ള വീടുകള്‍ക്കും 10 % വരെയുള്ള ഡിപ്പോസിറ്റ് പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെ അനുവദിക്കാമെന്ന് ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.അതായത് ,മൂന്ന് ലക്ഷം യൂറോയുടെ വീട് വാങ്ങിയാല്‍ മുപ്പതിനായിരം യൂറോ ഡിപ്പോസിറ്റ് കണ്ടെത്തിയാല്‍ ബാക്കി 270000 യൂറോ ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കും.

ഫസ്റ്റ് ടൈം ബയേഴ്സ് അല്ലാത്ത ഏത് വീടുവാങ്ങുന്നതിനും നിലവിലുള്ള 20% ആണ് ഡെപ്പോസിറ്റ് തുക എന്ന വ്യവസ്ഥ തുടരും.ഇത് കുറയ്‌ക്കേണ്ടതില്ലെന്നാണ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ശരാശരി ഒരു വീടിന്റെ വില 253,000 യൂറോ ആണെന്നിരിക്കേ, പുതുക്കിയ വ്യവസ്ഥ വഴി ഗണ്യമായ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിച്ചേക്കില്ല.എങ്കിലും ഫസ്റ്റ് ഹാന്‍ഡ് ബയേഴ്സിന് മുമ്പ് മൂന്നു ലക്ഷം യൂറോയുടെ വീട് വാങ്ങുമ്പോള്‍ 38000 യൂറോ ഡിപ്പോസിറ്റ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മുപ്പതിനായിരം യൂറോ മുടക്കിയാല്‍ മതിയെന്ന നേട്ടമുണ്ട്.

ആകെ വായ്പാപരിധിയ്ക്കായി വാര്‍ഷിക വരുമാനത്തിന്റെ മൂന്നര ഇരട്ടിയെന്ന നിലവിലുള്ള അനുപാതം തന്നെ തുടരും.നവീകരിച്ച നയം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Scroll To Top