Tuesday February 21, 2017
Latest Updates

മോര്‍ട്ട്‌ഗേജ് വായ്പ :പലിശ നിരക്കില്‍ സ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി

മോര്‍ട്ട്‌ഗേജ് വായ്പ :പലിശ നിരക്കില്‍ സ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി

ഡബ്ലിന്‍ :രാജ്യത്തെ മോര്‍ട്ട്‌ഗേജ് വായ്പകളുടെ പലിശനിരക്കില്‍ സ്ഥിരതവരുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. തനിക്കു ഔദ്യോഗികമായി അധികാരമില്ലെങ്കില്‍ കൂടി വിഷയം പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചില കുടുംബങ്ങളില്‍ നിന്നും നേരത്തെ അടക്കേണ്ട തുകയേക്കാള്‍ 1000 യൂറോ വരെ ചില ബാങ്കുകള്‍ കൂടുതലായി ഈടാക്കുന്നതായി ഫിയന്ന ഫാള്‍  ആരോപിച്ചിരുന്നു.

മാത്രമല്ല യൂറോപ്പിലെ പല രാജ്യങ്ങളെക്കാള്‍ കൂടിയ നിരക്കാണ് മോര്‍ട്ട്‌ഗേജ് പലിശയായി അയര്‍ലണ്ടില്‍ ഈടാക്കുന്നത് എന്നും പരാതി ഉയര്ന്നിട്ടുണ്ട്.പലിശ നിരക്ക് കുറയ്ക്കാമെന്ന വിഷയത്തില്‍ തനിക്കു ശുഭ പ്രതീക്ഷയുള്ളതായി നൂനന്‍ അറിയിച്ചു

Scroll To Top