Saturday December 10, 2016
Latest Updates

മോര്‍ട്ട്ഗേജിലെ പുതിയ നിയമങ്ങള്‍ ഭവനപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു

മോര്‍ട്ട്ഗേജിലെ പുതിയ നിയമങ്ങള്‍ ഭവനപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു

ഡബ്ലിന്‍:മോര്‍ട്ട്ഗേജിലെ പുതിയ നിയമങ്ങള്‍ നിലവിലെ ഭവനപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട്. പലര്‍ക്കും- പ്രത്യേകിച്ച് യുവസമൂഹത്തിന് പുതിയ നിയമങ്ങള്‍ കാരണം വീട് വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുതിച്ചുയരുന്ന വാടക, മോര്‍ട്ട്ഗേജ് ലഭിക്കാനുള്ള നൂലാമാലകള്‍, കോണ്‍ട്രാക്ട് വര്‍ക്കുകളുടെ ആധിക്യം എന്നിവ ആദ്യമായി വീടു വാങ്ങുന്ന ചെറുപ്പക്കാരെ പിന്നോട്ടടിക്കുന്നു.

അതേസമയം വാടകവീടുകളെക്കാള്‍ നിലവില്‍ വീടുകള്‍ വാങ്ങുന്നതു തന്നെയാണ് ലാഭം എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാടകയ്ക്ക് മാസാമാസം ചെലവാക്കുന്ന തുക ഒന്നിച്ച് നല്‍കിയാല്‍ ഒരു വീട് സ്വന്തമാക്കാന്‍ വലിയ വിഷമമുണ്ടാകില്ല.

നിലവിലെ പലിശനിരക്ക് സെന്‍ട്രല്‍ ബാങ്ക് 2% വര്‍ദ്ധിപ്പിച്ചത് ചെറുപ്പക്കാരോടുള്ള പരിഹാസമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതു കാരണം മാസം 2,388 യൂറോയോളം മോര്‍ട്ട്ഗേജ് നല്‍കേണ്ടി വരുമെന്നും വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. നിലവില്‍ ശരാശരി 2,097 യൂറോയാണ് മോര്‍ട്ട്ഗേജ്.

ഇത്തരം പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും സ്വന്തമായി വീടു പോലുമില്ലാത്ത, കെട്ടുറപ്പില്ലാത്ത തലമുറയെയാണ് സൃഷ്ടിക്കുക എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ പലിശനിരക്ക് സമീപനം രാജ്യത്ത് ഉള്ളവര്‍, ഇല്ലാത്തവര്‍ എന്ന അകലം വര്‍ദ്ധിക്കാനും കാരണമാകും.

Scroll To Top