Sunday December 04, 2016
Latest Updates

മോര്‍ട്ടേജ് അപേക്ഷകളില്‍ അംഗീകരിക്കുന്നവ കുറയുന്നു:അയര്‍ലണ്ടില്‍ വീട് വാങ്ങല്‍ ഒരു സ്വപ്നമാവുമോ?

മോര്‍ട്ടേജ് അപേക്ഷകളില്‍  അംഗീകരിക്കുന്നവ കുറയുന്നു:അയര്‍ലണ്ടില്‍ വീട് വാങ്ങല്‍ ഒരു സ്വപ്നമാവുമോ?

ഡബ്ലിന്‍: മോര്‍ട്ടേജ് അപേക്ഷകള്‍ അംഗീകരിക്കുന്നതിന്റെ അളവില്‍ വന്‍ കുറവ്. ആദ്യ വീടിനായി മോര്റ്റ്‌ഗേജിന് അപേക്ഷിക്കുന്നവരില്‍ 50 ശതമാനം ആവശ്യക്കാര്‍ക്ക് മാത്രമേ ഇപ്പോള്‍ വായ്പ അനുവദിക്കുന്നുള്ളൂ എന്നാണു പുതിയ കണക്കുകള്‍.മുന്‍ കാലാവധിയെക്കാള്‍ 10.2 ശതമാനം കുറവാണ് കഴിഞ്ഞ ക്വാര്‍ട്ടറില്‍ മാത്രം സംഭവിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ ബാങ്കിങ് ബാങ്കിങ് ആന്‍ഡ് പെയ്‌മെന്റ്‌സ് ഫെഡറേഷന്റെ കണക്കുപ്രകാരമാണിത്. റീമോട്ടറേജിന്റെയും ടോപ് അപ്പ മോര്ട്ട്‌ഗേജിന്റെയും അംഗീകാരങ്ങളുടെ എണ്ണത്തില്‍ അതേ സമയം വര്‍ദ്ധനവുണ്ട്.
മലയാളികള്‍ അടക്കം ആയിരക്കണക്കിന് പേരാണ് ഭവനവായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു കൊണ്ടിരിക്കുന്നത്.കൂടുതല്‍ ഇന്‍സന്റീവുകളും കാഷ് ബാക്ക് ഗ്യാരണ്ടിയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്കുകളുടെ പുതിയ നയം അപേക്ഷകരെ നിരാശരാക്കുകയാണ് ചെയ്യുന്നതെന്ന് പറയപ്പെടുന്നു.

2007 ലെ വലിയ വിലക്കയറ്റസമയത്ത് വീടുകള്‍ക്ക് ഉണ്ടായിരുന്ന വിലയിലും 33.8 ശതമാനം കുറവാണ് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.സെന്‍ട്രല്‍ ബാങ്കിന്റെ മോട്ടറേജ് ലെന്‍ഡിങ് നിയമങ്ങള്‍ ഭവനമേഖലയില്‍ കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് ഐറിഷ് സാമ്പത്തിക വിദഗ്ദനായ ഫിലിപ്പ് ഒ സുല്ലിവാന്‍ പുതിയ കണ്ടെത്തലുകളെ കുറിച്ചു പ്രതീകരിച്ചു.

Scroll To Top