Saturday December 10, 2016
Latest Updates

ഐറിഷ് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചു,പഴയ ഇടപാടുകാര്‍ക്ക് നിരക്ക് കുറയില്ല 

ഐറിഷ് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചു,പഴയ ഇടപാടുകാര്‍ക്ക് നിരക്ക് കുറയില്ല 

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ട് മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചു. പുതിയ ഇടപാടുകാര്‍ക്കാണ് പലിശ നിരക്കിന്റെ ഇളവ് ലഭിക്കുക. അതേസമയം നിലവിലെ ഇടപാടുകാര്‍ പഴയ നിരക്കില്‍ പലിശ നല്‍കേണ്ടി വരും. ലോണ്‍ ടു വാല്യു (എല്‍ടിവി) 80 ശതമാനത്തില്‍ താഴെയുള്ള ഇടപാടുകാര്‍ക്ക് പലിശ ഇളവ് ലഭിക്കും. എല്‍ടിവി 60 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് പലിശ നിരക്ക് 4.104.3 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി കുറഞ്ഞു. എല്‍ടിവി 61 മുതല്‍ 80 ശതമാനത്തിന് ഇടയ്ക്കുള്ള മോര്‍ട്ട്‌ഗേജ് ഇടപാടുകാര്‍ക്ക് 4.34.4 ശതമാനത്തില്‍ നിന്ന് പലിശ നിരക്ക് 4.2 ശതമാനമായി കുറഞ്ഞു. 

20 ശതമാനമോ അതില്‍ കുറവോ ഡെപ്പോസിറ്റ് നല്‍കി മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്ക് പലിശ നിരക്ക് 4.5 ശതമാനമായിരിക്കും. എല്‍ടിവി 75 ശതമാനത്തില്‍ താഴെയുള്ള ഇടപാടുകാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിശ്ചിത കാലയളവിലേക്ക് മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്ക് പലിശ നിരക്ക് 3.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ വ്യത്യസ്ത നിരക്കുകളായിരിക്കും. നേരത്തെ ഇത് 4.25 ശതമാനം മുതല്‍ 4.99 ശതമാനം വരെയായിരുന്നു. 

പെര്‍മനന്റ് ടിഎസ്ബിയും തിങ്കളാഴ്ച പലിശ നിരക്ക് കുറച്ചിരുന്നു. ജനുവരി 12 മുതല്‍ പെര്‍മനന്റ് ടിഎസ്ബിയുടെ പലിശ നിരക്ക് 0.36 ശതമാനം മുതല്‍ 0.42 വരെ കുറയ്ക്കും. എല്‍ടിവി 80 ശതമാനത്തിനു മുകളിലുള്ള ഇടപാടുകാര്‍ക്ക് പെര്‍മനന്റ് ടിഎസ്ബി പലിശ നിരക്ക് 4.2 ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം എഐബിയും പലിശ നിരക്ക് കുറച്ചിരുന്നു. 2015 ഡിസംബര്‍ മുതല്‍ എഐബിയുടെ പലിശ 0.25 ശതമാനം കുറയും. എഐബിയില്‍ എല്‍ടിവി 80 ശതമാനമുള്ള ഇടപാടുകാരുടെ പലിശ നിരക്ക് 4.25 ശതമാനമായി കുറച്ചു. 

അതേസമയം നേരത്തെ മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ള നിലവിലുള്ള ഇടപാടുകാരെ പലിശ ഇളവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Scroll To Top