Friday December 09, 2016
Latest Updates

തട്ടിപ്പിലൂടെ മോര്‍ട്ട്ഗേജ് നേടാന്‍ ശ്രമം: മികച്ച ജോലിയുള്ളവരായി ചമഞ്ഞു ബാങ്കുകളെ കബളിപ്പിച്ചു

തട്ടിപ്പിലൂടെ മോര്‍ട്ട്ഗേജ് നേടാന്‍ ശ്രമം: മികച്ച ജോലിയുള്ളവരായി ചമഞ്ഞു ബാങ്കുകളെ കബളിപ്പിച്ചു

ഡബ്ലിന്‍:കെട്ടിച്ചമച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകളും പേ സ്ലിപ്പുകളുമുപയോഗിച്ച് മോര്‍ട്ട്ഗേജ് നേടാന്‍ ശ്രമിക്കുന്ന സംഘം ഡബ്ലിന്‍ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയം. ഗാര്‍ഡ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

എ.ഐ.ബി, പെര്‍മനന്റ് ടി.എസ്.ബി, കെ.ബി.സി എന്നീ ബാങ്കുകളില്‍ നിന്ന് സംഘം തട്ടിപ്പിലൂടെ ഇതിനകം പണം നേടിയതായാണ് സൂചന. മറ്റ് ബാങ്കുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. കള്ള സര്‍ട്ടിഫിക്കറ്റുകള്‍ വഴി മോര്‍ട്ട്ഗേജിന് അപേക്ഷ നല്‍കിയാണ് സംഘം പണം തട്ടുന്നത്.

ഭവനപ്രതിസന്ധി മറയാക്കിയാണ് തട്ടിപ്പുകാര്‍ ബാങ്കുകളെ പറ്റിക്കുന്നത്. മികച്ച ജോലിയുള്ളവരായി ചമഞ്ഞാണ് ഇവര്‍ ബാങ്കുകളെ സമീപിക്കുന്നത്.

Scroll To Top