Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത:മോര്‍ട്ട്ഗേജ് ഡെപ്പോസിറ്റ് 10% ആയി കുറയ്ക്കാന്‍ ആലോചന; പ്രഖ്യാപനം ഉടനുണ്ടായേക്കും

അയര്‍ലണ്ടില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത:മോര്‍ട്ട്ഗേജ് ഡെപ്പോസിറ്റ് 10% ആയി കുറയ്ക്കാന്‍ ആലോചന; പ്രഖ്യാപനം ഉടനുണ്ടായേക്കും

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്ഗേജ് ഡെപ്പോസിറ്റ് 10% ആയി കുറയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ആലോചിക്കുന്നു.നിലവില്‍ 20% ആണ് ഡെപ്പോസിറ്റായി നല്‍കേണ്ടത്.ഡെപ്പോസിറ്റ് കുറയ്ക്കുന്നതോടെ സ്വന്തമായി ഒരു വീട് എന്ന ധാരാളം പേരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. സെന്‍ട്രല്‍ ബാങ്ക് ഡിസിഷന്‍ മേക്കിങ് ബോര്‍ഡ്, സെന്‍ട്രല്‍ ബാങ്ക് കമ്മിഷന്‍ എന്നീ വകുപ്പുകള്‍ തമ്മില്‍ യോഗം ചേര്‍ന്ന ശേഷം അടുത്തയാഴ്ചയാകും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുക.

നിലവില്‍ 220,000 യൂറോ വരെ വിലയുള്ള വീടുകള്‍ വാങ്ങുന്നതിനായി, തുകയുടെ 10% മോര്‍ട്ട്ഗേജ് ഡെപ്പോസിറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. 220,000 യൂറോയ്ക്ക് മുകളിലാണ് വീടിന്റെ വിലയെങ്കില്‍ 20% ആണ് ഡെപ്പോസിറ്റ് തുക. ഇത് കുറയ്ക്കാനാണ് സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ശരാശരി ഒരു വീടിന്റെ വില 253,000 യൂറോ ആണെന്നിരിക്കേ, നിലവിലെ വ്യവസ്ഥ കാരണം നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്.

ഡിപ്പോസിറ്റ് തുക കുറയ്ക്കുന്നതടക്കമുള്ള ഏതാനം പദ്ധതികള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍.

Scroll To Top