Wednesday May 24, 2017
Latest Updates

ഫിനഗേല്‍ നോക്കുകുത്തിയായി,ഭരണപക്ഷത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ പ്രതിപക്ഷം കൊണ്ടുവന്ന ബില്‍ പാസായി

ഫിനഗേല്‍ നോക്കുകുത്തിയായി,ഭരണപക്ഷത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ പ്രതിപക്ഷം കൊണ്ടുവന്ന ബില്‍ പാസായി

ഡബ്ലിന്‍:മോര്‍ട്ട് ഗേജ് പലിശ നിരക്കുകളിളും ജാമ്യ വ്യവസ്ഥകളിലും ഇളവ് വരുത്താനുള്ള ബില്‍ വോട്ടെടുപ്പില്ലാതെ പാസായി. ഫിയനഫാള്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ഭരണപക്ഷമായ ഫിനഗേല്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിരവധി രാഷ്ടീയ പ്രവര്‍ത്തകരുടെയും സ്വതന്ത്രരുടെയും പിന്തുണയും ഈ ബില്ലിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ ബില്ല് പൂര്‍ണമായും ഭരണഘടന വിരുദ്ധമാണെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ ബാങ്കിന് മോര്‍ട്ട് ഗേജ് നിരക്കുകള്‍ക്കുമേല്‍ അധികാരം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് വിവിധ ബാങ്കുകളിലായി മൂന്ന് ലക്ഷത്തിധികം പേര്‍ക്കായി 40 ബില്യണ്‍ യൂറോ കടം ഉള്ളത്. സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട് ഗേജ് നിരക്കുകള്‍ കുറക്കുന്നത് വഴി കടങ്ങള്‍ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് സഹായിക്കുമെന്നാണ് ഫിയനഫാള്‍ വക്താക്കള്‍ പറയുന്നത്.

Scroll To Top