Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ റെന്റിംഗ് ഹിസ്റ്ററിയും കണക്കിലെടുക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക്,നടപ്പായാല്‍ മലയാളികള്‍ക്കും ഗുണകരമാവും

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ റെന്റിംഗ് ഹിസ്റ്ററിയും കണക്കിലെടുക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക്,നടപ്പായാല്‍ മലയാളികള്‍ക്കും ഗുണകരമാവും

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കാനായി അവരുടെ റെന്റിങ് ഹിസ്റ്ററിയും കണക്കിലെടുക്കാമെന്ന നിര്‍ദ്ദേശവുമായി ധനകാര്യവകുപ്പ്.ഇത് സംബന്ധിച്ച് വകുപ്പ്, സെന്‍ട്രല്‍ ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.കൃത്യമായി വാടക നല്‍കിയിട്ടുള്ളവര്‍ക്ക് മോര്‍ട്ട്ഗേജ് ലഭ്യമാക്കാന്‍ ഇത് സഹായിക്കും എന്നാണ് ധനകാര്യവകുപ്പിന്റെ വിലയിരുത്തല്‍.

ഇപ്പോള്‍ തന്നെ മിക്ക ബാങ്കുകളും റെന്റിംഗ് ഹിസ്റ്ററി ആവശ്യപെടുന്നുണ്ടെങ്കിലും മോര്‍ട്ട്‌ഗേജ് നിരസിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം ആവുന്നില്ല.എന്നാല്‍ റെന്റിംഗ് ഹിസ്റ്ററി ചട്ടപ്രകാരം അപേക്ഷയില്‍ ഉള്‍പ്പെടുത്തിയാല്‍ മോര്‍ട്ട്‌ഗേജ് നിരാകരിക്കാനുള്ള ബാങ്കിന്റെ തീരുമാനത്തിന്‍ മേല്‍ സെന്‍ട്രല്‍ ബാങ്കിനോ സര്‍ക്കാരിനോ ഇടപെടാനാവും എന്നാണ് വിദഗ്ദര്‍ പറയുന്നത്.അപ്പീല്‍ തീരുമാനങ്ങള്‍ ഇടപാടുകാരന് അനുകൂലമാക്കാനും ഇതു വഴി കഴിഞ്ഞേക്കും.

മലയാളി സമൂഹമടക്കം കൃത്യമായി റെന്റ് അടയ്ക്കുന്ന ആയിരങ്ങള്‍ക്ക് പുതിയ നിയമം നടപ്പായാല്‍ അത് ഗുണകരമാവുമെന്ന് ഉറപ്പാണ്.സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം ബാങ്കുകള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചത്.

Scroll To Top