Monday February 20, 2017
Latest Updates

മോര്‍ട്ട്‌ഗേജിന്റെ 20 ശതമാനം ഡെപ്പോസിറ്റ് തുക ക്രെഡിറ്റ് യൂണിയനുകളില്‍ നിന്ന് കടമെടുക്കണമെന്ന് ബാങ്കുകള്‍

മോര്‍ട്ട്‌ഗേജിന്റെ 20 ശതമാനം ഡെപ്പോസിറ്റ് തുക ക്രെഡിറ്റ് യൂണിയനുകളില്‍ നിന്ന് കടമെടുക്കണമെന്ന് ബാങ്കുകള്‍

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജിന്റെ 20 ശതമാനം ഡെപ്പോസിറ്റ് തുക ക്രെഡിറ്റ് യൂണിയനുകളില്‍ നിന്ന് ആവശ്യക്കാര്‍ കടമെടുക്കണമെന്ന് ബാങ്കുകള്‍.മോര്‍ട്ട്‌ഗേജിന്റെ 80 ശതമാനം വരെയുള്ള തുക ലഭ്യമാകുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഐറിഷ് പാര്‍ലിമെന്റിന്റെ ധനകാര്യസമിതിയുടെ അനുമതി ഇതേ വരെ അതിനു ലഭിക്കാത്തതിനാലാണ് ബാങ്കുകള്‍ ഇത്തരമൊരു നിര്‍ദേശവുമായി രംഗത്ത് വന്നത്. വര്‍ധിപ്പിച്ച ഡെപ്പോസിറ്റ് തുക ക്രെഡിറ്റ് യൂണിയനുകളില്‍ നിന്ന് വാങ്ങണമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് മേധാവി റിച്ചി ബൌച്ചറാണ് ആവശ്യപ്പെട്ടത്.മറ്റ് ചില ബാങ്കുകളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. 

ജനുവരി മുതലാണ് ഈ പുതിയ മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതി നിലവില്‍ വരുന്നത്. അതേസമയം ആദ്യമായി വീട് വാങ്ങുന്നവരുടെ മോര്‍ട്ട്‌ഗേജിന്റെ 20 ശതമാനം ഡെപ്പോസിറ്റ് തുക ലോണ്‍ നല്‍കാനാകില്ലെന്ന് ക്രെഡിറ്റ് യൂണിയനുകള്‍ വ്യക്തമാക്കി.വര്‍ധിപ്പിച്ച ഡെപ്പോസിറ്റ് തുക ക്രെഡിറ്റ് യൂണിയനുകള്‍ നല്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്രെഡിറ്റ് യൂണിയനുകള്‍ വ്യക്തമാക്കി. 

മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതി പ്രകാരം ഡബ്ലിനില്‍ വീട് വാങ്ങുന്നവര്‍ ശരാശരി 50,000 യൂറോ വരെ ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടി വരും.ഡെപ്പോസിറ്റിന് വേണ്ടി വരുന്ന ഇത്രയും വലിയ തുക ലോണ്‍ നല്‍കാനാകില്ലെന്നാണ് ക്രെഡിറ്റ് യൂണിയനുകള്‍ പറയുന്നത്. അതേസമയം സേവിങ്ങ്‌സ് അക്കൌണ്ട് മുഖേന ഡെപ്പോസിറ്റ് തുക കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാമെന്ന് ക്രെഡിറ്റ് യൂണിയനുകള്‍ വ്യക്തമാക്കി.

ക്രെഡിറ്റ് യൂണിയനുകള്‍ നല്‍കുന്ന പരമാവധി ലോണ്‍ തുക 3,000 യൂറോ ആയി തന്നെ തുടരുമെന്ന് ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സ് പ്രസിഡണ്ട് മാര്‍ട്ടിന്‍ സിസ്‌ക്‌സിസ്‌ക് അറിയിച്ചു. 368 ക്രെഡിറ്റ് യൂണിയനുകളാണ് സംഘടനയിലുള്ളത്.നിലവില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ഹോളിഡേ യാത്രകള്‍ക്കും, വിദ്യാഭ്യാസ ലോണും, വാഹന വായ്പ്പയും ഉള്‍പ്പെടെയുള്ള വ്യക്തിഗത ലോണുകളാണ് ക്രെഡിറ്റ് യൂണിയനുകള്‍ അനുവദിക്കുന്നത്. തല്‍സ്ഥിതി തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ക്രെഡിറ്റ് യൂണിയനുകളുടെ സംഘടന അറിയിച്ചു. 

അതെ സമയം 20 ശതമാനം ഡിപ്പോസിറ്റ് അടയ്ക്കണമെന്ന നിര്‍ദേശത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ഭരണ കക്ഷി വൃത്തങ്ങള്‍ വ്യക്തമാക്കി 

Scroll To Top