Sunday December 04, 2016
Latest Updates

സൈക്കിള്‍ റിക്ഷാ അപകടം; ബംഗ്‌ളാദേശ് ക്യാപ്റ്റന് ഇന്ത്യക്കെതിരെ കളിക്കാനാവില്ല

സൈക്കിള്‍ റിക്ഷാ അപകടം; ബംഗ്‌ളാദേശ് ക്യാപ്റ്റന് ഇന്ത്യക്കെതിരെ കളിക്കാനാവില്ല

ബംഗ്‌ളാദേശ് ഏകദിന ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസക്ക് ഇന്ത്യയുമായുള്ള ഏകദിന പരമ്പര നഷ്ടമായേക്കുമെന്ന് ആശങ്ക. സൈക്കിള്‍ റിക്ഷാ അപകടത്തില്‍ കയ്യിനേറ്റ പരിക്കാണ് താരത്തിന്റെ സാധ്യത മങ്ങിച്ചത്.

പരിക്ക് എന്നും വില്ലനായ മൊര്‍ത്താസയുടെ കരിയറില്‍ ആദ്യമായിട്ടായിരിക്കും താരം കളിക്കളത്തില്‍ നിന്നല്ലാതെയുള്ള ഒരു പരിക്കിന്റെ പേരില്‍ കളത്തിനു പുറത്തിരിക്കേണ്ടി വരുന്നത്. ഇന്നു രാവിലെ പരിശീലനത്തിനായി ഷേര്‍ ബംഗ്‌ളാ സ്റ്റേഡിയത്തിലേക്ക് പോകവെ താരം സഞ്ചരിച്ച സൈക്കിള്‍ റിക്ഷയുടെ പുറകില്‍ ഒരു ബസ് വന്നിടിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് ആശങ്കാവഹമല്ലെന്നും കുറച്ചു ദിവസത്തെ വിശ്രമം ആവശ്യമാണെന്നും ബംഗ്‌ളാദേശ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ബൈസിദുല്‍ ഇസ്ലാം പറഞ്ഞു.

അടുത്താഴ്ച്ചയാണ് മൂന്നു ഏകദിന മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമടങ്ങുന്ന ഇന്ത്യ ബംഗ്‌ളാദേശ് പരമ്പര ആരംഭിക്കാനിരുന്നത്. ടെസ്റ്റ് മത്സരത്തില്‍ 31 കാരനായ മൊര്‍ത്താസക്ക് ഇടം ലഭിച്ചിരുന്നില്ലെങ്കിലും ഏകദിന പരമ്പര നയിക്കേണ്ടിയിരുന്നത് ഈ വലങ്കയ്യന്‍ പേസറായിരുനു. അടുത്താഴ്ച്ച ഫാതുള്ളാ സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യ ബംഗ്‌ളാദേശ് ക്രിക്കറ്റ് പരമ്പരക്ക് തുടക്കമാകുക.

Scroll To Top