Friday January 20, 2017
Latest Updates

മോര്‍ട്ട് ഗേജ് നയത്തിനെതിരെ സാമ്പത്തിക വിദഗ്ദര്‍:’പണക്കാരുടെ മക്കള്‍ക്ക് മാത്രം വായ്പയെന്ന നയം മാറ്റേണ്ട കാലമായി’ 

മോര്‍ട്ട് ഗേജ് നയത്തിനെതിരെ സാമ്പത്തിക വിദഗ്ദര്‍:’പണക്കാരുടെ മക്കള്‍ക്ക് മാത്രം വായ്പയെന്ന നയം മാറ്റേണ്ട കാലമായി’ 

ഡബ്ലിന്‍ :സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മോര്‍ട്ട് ഗേജ് ലെന്‍ഡിംഗ് നയത്തിനു നേരെ ബാങ്ക് ചീഫ് എക്കണോമിസ്റ്റായ ഗബ്രിയേല്‍ ഫാഗന്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്ത്.പ്രോപ്പര്‍ട്ടി വിപണിയിലെ പ്രത്യക്ഷ സാമ്പത്തിക സ്ഥിരതാ നഷ്ടം എങ്ങനെ നേരിടാം എന്നതിനു മാത്രമേ പുതിയ നയം ഉപകരിക്കൂവെന്ന് ഫാഗന്‍ പറഞ്ഞു.ഉപഭോക്താക്കള്‍ക്കായല്ല ബാങ്കുകള്‍ക്ക് വേണ്ടിയാണ് സെന്‍ട്രല്‍ ബാങ്ക് വായ്പാനയം ഉണ്ടാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തി.

പണക്കാരുടെ മക്കള്‍ക്ക് മാത്രമേ ഭവനവായ്പ ലഭിക്കുള്ളൂ എന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമെങ്കിലും വായ്പ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി.

ഡബ്ലിനില്‍ ഇന്നലെ നടന്ന പ്രോപ്പര്‍ട്ടി ഇന്‍ഡസ്ട്രി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് സാമ്പത്തിക ഘടനയില്‍ മൂല്യത്തിനു വായ്പ,വരുമാനത്തിനു വായ്പ എന്നത് സ്ഥിരമായി കാണുന്ന പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് പ്രോപ്പര്‍ട്ടി വിപണിയില്‍ നിന്നുണ്ടാകുന്ന നഷ്ടം രാജ്യത്തെ സാമ്പത്തിക സ്ഥിരതയെ കാര്യമായി ബാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നയരൂപീകരണത്തില്‍ വിപണിയെ ഗൗരവമായി തന്നെ നിരീക്ഷിക്കേണ്ടതുണ്ട്.ആവശ്യമായ രീതിയില്‍ ഭവനവായ്പാ നയം പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Scroll To Top