Saturday December 03, 2016
Latest Updates

പാത്രിയാര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും 

പാത്രിയാര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും 

കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ അപ്പസേ്‌തോലിക സിംഹാസനത്തില്‍ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും.

പുത്തന്‍കുരിശില്‍ ചേര്‍ന്ന സുന്നഹദോസിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. ഇതോടെ പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തെക്കുറിച്ച് യാക്കൊബായ സഭയില്‍ ഉണ്ടായ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായി.

പത്തനംത്തിട്ട മഞ്ഞണിക്കര തീര്‍ഥാടന കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഓര്‍മപ്പെരുന്നാളിനാണ് ആകമാന യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വതീയന്‍ പാത്രിയര്‍ക്കീസ് ബാവ എത്തുന്നത്. ജോസഫ് മാര്‍ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ബാവയെ നേരിട്ട് ക്ഷണിക്കാന്‍ ദമാസ്‌കസിലേക്ക് പോകും.

ബാവയുടെ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ശ്രേഷ്ഠ ബസോലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സഭയില്‍ തര്‍ക്കത്തിന് കാരണമായി. തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തിലെ സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ പ്രത്യേക സുന്നഹദോസ് ചേര്‍ന്നത്.

Scroll To Top