Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിന്റെ സ്വന്തം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ !

അയര്‍ലണ്ടിന്റെ സ്വന്തം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ !

ഡബ്ലിന്‍:ഡബ്ലിനിലെ ലീസണ്‍ സ്ട്രീറ്റിലുള്ള കാത്തലിക് യൂണിവേഴ്‌സിറ്റി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇയാന്‍ മോര്‍ഗന്‍ അറിയപ്പെട്ടിരുന്നത് ഒരു ഹര്‍ലിംഗ് കളിക്കാരനായിയായിരുന്നു.ഉപരി പഠനത്തിന് ഇംഗ്ലണ്ടില്‍ എത്തിയപ്പോഴാണ് ഇയാന്‍ ക്രിക്കറ്റ് കാര്യമായി പഠിച്ചത് തന്നെ.ഡബ്ലിനില്‍ തിരിച്ചെത്തിയ ഇയാന്‍ അയര്‍ലണ്ടിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രശസ്തമാക്കുന്നതിനു കാരണമായി എന്ന് തന്നെ പറയണം.ഇയാന്‍ വന്നതിന് ശേഷമാണ് അയര്‍ലണ്ട് ടീം ഒരു മികച്ച ടീമായി അറിയപ്പെടാന്‍ തുടങ്ങിയത് .

ഇത്തവണത്തെ ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന ഇയാന്‍ മോര്‍ഗന്‍ രാജ്യാന്തര ഏകദിനക്രിക്കറ്റില്‍ അരങ്ങേറിയത് അയര്‍ലണ്ട് ടീമിലൂടെയായിരുന്നു. 2007 ലോകകപ്പിലും അയര്‍ലണ്ട് ടീമിലായിരുന്നു ഇയാന്‍ മോര്‍ഗന്‍. കഴിഞ്ഞ ലോകകപ്പിലാണ് ഇംഗ്ലണ്ട് ടീമിലേയ്ക്ക് ഇയാന്‍ കളം മാറി ചവിട്ടിയത്.ഒരു പക്ഷേ ഒരു ടീം എന്ന നിലയിലെ അയര്‍ലണ്ടിന്റെ ഭാവി ഭദ്രമല്ല എന്നൊരു ധാരണ എല്ലാവരെയും പോലെ ഇയാനും ഉണ്ടായിരിക്കാം.പഴയ രാഷ്ട്രീയ വൈര്യം ഒന്നും ഇല്ലാത്തതിനാല്‍ ഇംഗ്ലണ്ടിനൊപ്പം ചേര്‍ന്നതില്‍ ഇയാനും സന്തോഷക്കുറവോന്നുമില്ലത്രേ !

ട്വന്റി ട്വന്റി യുഗത്തിലും ലക്ഷണമൊത്ത ഇംഗ്ലീഷ് ക്യാപ്റ്റനാണ് മോര്‍ഗന്‍. വൈകാരികതയുടെ അതിപ്രസരമില്ലാത്ത ഇംഗ്ലീഷ് ക്യാപ്റ്റന് താരതമ്യേനെ പരിമിതമായ വിഭവങ്ങള്‍ നന്നായി ഉപോഗിക്കാന്‍ അറിയാം എന്ന് സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നു. കുക്കിനെ മാറ്റി മോര്‍ഗന് ക്യാപ്റ്റന്റെ തൊപ്പിനല്‍കാന്‍ ബോര്‍ഡ് തയ്യാറായതും അതുകൊണ്ടുതന്നെ. പക്വതയാണ് മോര്‍ഗന്റെ സവിശേഷത.

പക്ഷെ ഒരു അവിഹിത ബന്ധത്തിന്റെ പേരില്‍ ഈയിടെ കുടുക്കിലായത് ഇയാന്റെ പകിട്ട് അല്‍പ്പം കുറച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ യുവതിയുമായുണ്ടായിരുന്ന അവിഹിതബന്ധത്തിന്റെ വീഡിയോയും അശ്ലീല മെസേജും പുറത്തു വിടുമെന്ന് പറഞ്ഞു രംഗത്ത് വന്നത് യുവതിയുടെ ഇപ്പോഴത്തെ കാമുകന്‍ തന്നെയായിരുന്നു.അല്ലാത്തപക്ഷം അഞ്ചുവര്‍ഷം മുമ്പ് മോര്‍ഗന് ഓസ്‌ട്രേലിയന്‍ യുവതിയുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടും എന്നുമാണ് ഭീഷണി.എന്തായാലും ഇരു ചെവിയറിയാതെ പ്രശ്‌നം ഒതുക്കി തീര്‍ത്തെന്നാണ് വിവരം !

Scroll To Top