Wednesday January 17, 2018
Latest Updates

ജൂണിലും ജൂലായിലും വാഹനവിപണിയില്‍ ആഘോഷമാവും; പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി വാഹനങ്ങള്‍

ജൂണിലും ജൂലായിലും വാഹനവിപണിയില്‍ ആഘോഷമാവും; പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി വാഹനങ്ങള്‍

ജൂണ്‍ ജൂലൈ മാസങ്ങള്‍ കാര്‍ പ്രേമികള്‍ക്ക് ഉത്സവ കാലമാവും. ഹാച്ച് ബാക്കുകള്‍ മുതല്‍ ആഢംബര വാഹനങ്ങള്‍ വരെയുള്ള മികച്ച കാറുകളുടെ ഒരു നിര തന്നെയാണ് ഈ കാലയളവില്‍ ലോഞ്ചിനു തയ്യാറെടുക്കുന്നത്. പുത്തന്‍ മോഡലുകളും ഫേസ് ലിഫ്റ്റുകളും ഒരേപോലെ വിപണി കയ്യടക്കാനെത്തുന്നവയിലുണ്ട്.

ജൂണ്‍ 18ന് മുഖം മിനുക്കിയെത്തുന്ന ഔഡി ക്യൂ 3 യാണ് വിപണിയില്‍ ആദ്യം സാന്നിധ്യമറിയിക്കുക. പുത്തന്‍ എല്‍ഇഡി ലാമ്പുകളും ഹെക്‌സഗണല്‍ ഗ്രില്ലുമാണ് പുതുക്കിയ ക്യൂ 3 യുടെ ആകര്‍ഷണം. നിരവധി നവീന സവിശേഷതകളും കോസ്‌മെറ്റിക് മാറ്റങ്ങളുമായി ഫോക്‌സ് വാഗണ്‍ വെന്റോയും വൈകാതെ തന്നെയെത്തും. പഴയ വെന്റോയെ അപേക്ഷിച്ച് ഇന്ധനക്ഷമതയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജൂണ്‍ 23 നാണ് വാഹനം വിപണിയിലെത്തുക.

ന്യൂ ജെന്‍ ജാസുമായി ജൂലൈയോടെ ഹോണ്ടയും വിപണിയില്‍ സാന്നിധ്യമറിയിക്കും. പഴയ മോഡല്‍ പുതുക്കി അവതരിപ്പിക്കുനതിനൊപ്പം ഡീസല്‍ മോഡലും കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുന്നു. റെനോ ഡസ്‌റററിന് എതിരാളിയായി ഹ്യുണ്ടായ് അവതരിപ്പിക്കുന പുതിയ വാഹനം ക്രേറ്റയും ജൂലൈ 21 ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ സ്ഥല സൗകര്യം വാഗ്ദാനം ചെയ്യുന്ന 5 സീറ്റര്‍ എസ്യുവി മോഡലാണ് ക്രേറ്റ. 8 ലക്ഷം മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഇവക്കെല്ലാം പുറമെ ക്രോസ് ഓവര്‍ സെഗ്മെന്റില്‍ മാരുതി അവതരിപ്പിക്കുന്ന ആദ്യ വാഹനം മാരുതി എസ് ക്രോസും ആരാധകര്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന വാഹനമാണ്.

 

Scroll To Top