Saturday December 10, 2016
Latest Updates

പ്രമേഹ സാധ്യതയുള്ളവര്‍ ടീവി കാണാന്‍ ഇരുന്നാല്‍ രോഗം വേഗമിങ്ങ് വരും

പ്രമേഹ സാധ്യതയുള്ളവര്‍ ടീവി കാണാന്‍ ഇരുന്നാല്‍ രോഗം വേഗമിങ്ങ് വരും

ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ചു, ജീവിതരീതി അനുസരിച്ചുമാണ് രോഗങ്ങളുണ്ടാകുന്നത്. പ്രമേഹവും അത്തരത്തിലൊന്നാണ്. രോഗ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിയാന്‍ സാധിച്ചാല്‍ അത് പ്രയോജനകരമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രമേഹരോഗത്തിന്റെ അടുത്ത് എത്തിയെന്ന് അറിഞ്ഞിട്ടും വീണ്ടും ടീവിയുടെ മുന്‍പില്‍ ഇരിപ്പുറപ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പ്രമേഹത്തിന് അടിമയായി തീരുമെന്ന് പഠനങ്ങള്‍.

ഓരോ മണിക്കൂറും ടിവിയുടെ മുന്‍പില്‍ സമയം ചെലവഴിക്കുമ്പോള്‍ ഫുള്‍ ബ്ലോണ്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഇത്തരക്കാരില്‍ 3.4 ശതമാനം വര്‍ദ്ധിക്കുകയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ജേര്‍ണല്‍ ഡയബറ്റോളജിയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോസ് ആന്‍ഡ് എഫക്ട് എന്ന് നമ്മള്‍ പറയുന്ന കാരണവും അതിന്റെ അനന്തിര ഫലവും എന്താണെന്ന് ഗവേഷകര്‍ പറയുന്നില്ല. മറിച്ച് കൗച്ച് പൊട്ടറ്റോസായി ടിവിക്ക് മുന്നില്‍ ഇരിക്കുന്നവര്‍ വ്യായാമം ചെയ്യാത്തതോ, പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മരുന്നു കഴിക്കാത്തതോ, ആരോഗ്യകരമായ ഡയറ്റ് കാത്ത് സൂക്ഷിക്കാത്തതോ ആകാം പ്രശ്‌നമെന്ന് ഗവേഷകര്‍ പറയുന്നു.

പ്രമേഹത്തെ ജീവിതരീതി കൊണ്ട് ചെറുക്കാന്‍ തീരുമാനിച്ചവര്‍ എന്താണേലും വെറുതെ ടിവിക്ക് മുന്നിലിരുന്ന് സമയം കളയില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. അനാരോഗ്യകരമായ ജീവിതരീതി കാരണം പൊണ്ണത്തടി ഉണ്ടാകുകയും തുടര്‍ന്ന് പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ചെറുപ്പക്കാരെ പോലും അലട്ടുന്നതുമായ കാഴ്ച്ചയാണ് നമ്മള്‍ ലോകത്തെമ്പാടും കാണുന്നത്. ചുറ്റും നടക്കുന്നത് നമ്മളിലേക്കും വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നവണ്ണമാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

Scroll To Top