Saturday December 03, 2016
Latest Updates

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ബലാത്സംഗത്തിനും പീഡനശ്രമങ്ങള്‍ക്കും വഴിമാറുന്നു,വര്‍ക്കലയില്‍ ക്രൂരതയ്ക്കിരയായത് നഴ്‌സിംഗ് വിദ്യാര്‍ഥി

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ബലാത്സംഗത്തിനും പീഡനശ്രമങ്ങള്‍ക്കും വഴിമാറുന്നു,വര്‍ക്കലയില്‍ ക്രൂരതയ്ക്കിരയായത് നഴ്‌സിംഗ് വിദ്യാര്‍ഥി

വര്‍ക്കല: പെരുമ്പാവൂരിലെ ജിഷയെന്ന പെണ്‍കുട്ടിയുടെ ദാരുണമരണത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ കണ്ണീരും പ്രതിഷേധവും അണിഞ്ഞു നില്ക്കുന്ന കേരളത്തിന് അടുത്ത നാണക്കേട് സമ്മാനിച്ചു കൊണ്ട് വര്‍ക്കലയില്‍ നിന്നും കൂടുതല്‍ പീഡനകഥകള്‍.നഴ്‌സിങ് വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെ കാമുകനായ ഓട്ടോ്രൈഡവര്‍ പീഡിപ്പിച്ചതായാണ് പരാതി. അവശയായ പത്തൊന്‍പതുകാരിയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവത്രേ..
പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയിര്‍ അയന്തി റെയില്‍വേ പാലത്തിന് സമീപമുള്ള റോഡില്‍നിന്ന് കണ്ടെത്തി.
ചൊവ്വാഴ്ച ഇയാള്‍ ഓട്ടോയില്‍ പെണ്‍കുട്ടിയുമായി ചുറ്റിയിരുന്നു. ഇതിനിടെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്കിയിട്ടുള്ളത്. അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവശയായപ്പോള്‍ കാമുകന്റെ സുഹൃത്തുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് അയന്തി പാലത്തിന് സമീപം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ പെണ്കുട്ടി ബഹളംെവച്ചു. ഇതുകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഓട്ടോ ്രൈഡവറായ കാമുകന്‍ ഓടി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

Scroll To Top