Wednesday January 18, 2017
Latest Updates

ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ വഴിയൊരുങ്ങുന്നു,തുറക്കുന്നത് വമ്പന്‍ അവസരങ്ങള്‍ 

ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ വഴിയൊരുങ്ങുന്നു,തുറക്കുന്നത് വമ്പന്‍ അവസരങ്ങള്‍ 

ഡബ്ലിന്‍:ഇന്ത്യന്‍ ഡോക്റ്റര്‍മാരെ അയര്‍ലണ്ടിലേയ്ക്ക് കൂടുതലായി എത്തിക്കുന്നതിനായി എച്ച് എസ് ഇ യും ഐറിഷ് മെഡിക്കല്‍ കൌണ്‍സിലും നടപടികള്‍ ഊര്‍ജിതമാക്കി.ഇന്ത്യയില്‍ ഇന്റ്റേണ്‍ ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘ഐറിഷ് സര്‍ട്ടിഫിക്കെറ്റ് ഓഫ് എക്‌സ്പീരിയന്‍സ്’ നല്‍കാനുള്ള ആലോചനയുണ്ടെന്ന് അയര്‍ലണ്ടിലെ മെഡിക്കല്‍ കൌണ്‍സിലിന്റെ നയ രൂപീകരണസമിതി വ്യക്തമാക്കി.

ഇത് സംബന്ധിച്ച നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.2011 ല്‍ ഇന്ത്യന്‍ ഇന്റ്റേണ്‍ ഷിപ്പ് അയര്‍ലണ്ടിലെ പരിശീലനത്തിന് തുല്യമല്ലെന്ന് നയ രൂപീകരണസമിതി ,മെഡിക്കല്‍ കൌണ്‍സിലിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് അയര്‍ലണ്ടിലെയ്ക്കുള്ള പ്രവേശനം ദുഷ്‌കരമായത്.ഇപ്പോള്‍ അതെ ആലോചനാസമിതിയാണ് ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് അനുകൂല നിലപാട് എടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഡോക്റ്റര്‍മാര്‍ക്ക് ‘ഐറിഷ് സര്‍ട്ടിഫിക്കെറ്റ് ഓഫ് എക്‌സ്പീരിയന്‍സ്’ നല്കി കഴിഞ്ഞാല്‍ അവര്‍ക്ക് അയര്‍ലണ്ടില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള അനുമതിയായി അത് കണക്കാക്കപ്പെടും എന്നാണ് മെഡിക്കല്‍ കൌണ്‍സില്‍ വ്യക്തമാക്കിയത്.മേല്‍നോട്ടമോ,നിയന്ത്രണങ്ങളോ ഇവര്‍ക്ക് മേല്‍ ഉണ്ടാവില്ല.ഇപ്പോള്‍ നിലവിലുള്ള മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രീ രജിസ്‌ട്രേഷന്‍ ഏക്‌സാമിനേഷന്‍ സമ്പ്രദായത്തില്‍ കൂടി മികവു തെളിയിക്കേണ്ട ആവശ്യവും ഉണ്ടാവില്ല.

ഇന്ത്യയിലേതടക്കം ചില നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്റ്റര്‍മാര്‍ക്ക് സൗകര്യം ഒരുക്കാനായി 2007 ലെ മെഡിക്കല്‍ പ്രാക്ട്ടീഷണേഴ്‌സ് ആക്റ്റില്‍ ഭേദഗതി നടത്താനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് എച്ച് എസ് ഇ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 

Scroll To Top